ആരെയെങ്കിലും കൊന്നു വീടിന്റെ പരിസരത്തോ ഏതെങ്കിലും കെട്ടിടത്തിലോ കുഴിച്ചിട്ടാൽ ഉടൻ നമ്മുടെ തലയിലാകും; ജീത്തു ജോസഫ് പറയുന്നു !
Published on

ത്രില്ലെർ സിനകളിലൂടെ മലയാളി പ്രേഷകരുടെ മനം കവർന്ന സംവിധയകനാണ് ജീത്തു ജോസഫ് . മോഹൻലാൽ നായകനായ ദൃശ്യം എന്ന ബ്ലോക്കബ്സ്റ്റർ ഹിറ്റിനു ശേഷം പ്രേക്ഷകർ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് സസ്പെൻസ് ത്രില്ലർ സിനിമകളാണ് .
ഇപ്പോഴിതാ ദൃശ്യം’ റിലീസ് ചെയ്യുന്നതിന് മുൻപും കേരളത്തിൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ട് എന്ന് സംവിധായകൻ ജീത്തു ജോസഫ്. ദൃശ്യം മോഡൽ കൊലപാതകം എന്ന പടം കൊണ്ടുവന്നത് മാധ്യമങ്ങളാണ്. പണ്ടും ഇത്തരം കൊലപാതകങ്ങൾ നടന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ സിനിമയായ ‘കൂമന്റെ’ പ്രമോഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.’
ദൃശ്യം മോഡൽ കൊലപാതകം എന്ന് പോലീസുകാരാണോ പറയുന്നത് മീഡിയ അല്ലെ? ആരെയെങ്കിലും കൊന്നു വീടിന്റെ പരിസരത്തോ ഏതെങ്കിലും കെട്ടിടത്തിലോ കുഴിച്ചിട്ടാൽ ഉടൻ പറയും ദൃശ്യം മോഡൽ കൊലപാതകമെന്ന്. ഇത് പണ്ടും ആളുകൾ ചെയ്തിരുന്നു. കൊന്നു കഴിഞ്ഞാൽ ഒന്നെങ്കിൽ കുഴിച്ചിടണം അല്ലെങ്കിൽ കത്തിക്കണം. അല്ലാതെ എന്ത് ചെയ്യാനാണ്’
‘ഇതൊക്കെയാണ് പ്രശ്നം. എവിടെയെങ്കിലും കുഴിച്ചിട്ടാൽ ഉടൻ നമ്മുടെ തലയിലാകും. പണ്ട് യവനിക എന്ന സിനിമയിൽ ചാക്കിൽ കെട്ടി കുഴിച്ചിടുകയായിരുന്നില്ലേ. എന്ന് ഇറങ്ങിയ സിനിമയാണത്. നോർത്തിൽ ഒരു കൊലപാതകത്തിന് മുൻപ് പ്രതി ഹിന്ദി ദൃശ്യം കണ്ടതായി പൊലീസിനോട് പറഞ്ഞു. പിന്നെ മൊബൈൽ കളയുന്ന സംഭവവും ഉണ്ടായി.
അത്തരം ചില ഐഡിയ കിട്ടിയിട്ടുണ്ട് എന്നത് വസ്തുതയാണ്. സിനിമ ഇൻഫ്ലുവൻസ് ചെയ്തില്ല എന്ന് ഞാൻ പറയുന്നില്ല. അല്ലാതെ എല്ലാം ദൃശ്യം മോഡൽ ഒന്നുമല്ല’, ജീത്തു ജോസഫ് പറഞ്ഞു.അതേസമയം കൂമൻ ഈ മാസം നാലിന് റിലീസിനൊരുങ്ങുകയാണ്. ഒരു നാട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണവും അതിന് പിന്നാലെ ഉണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...