Connect with us

എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്! നായിക എന്നതിനേക്കളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ആഗ്രഹം ; സാനിയ ഇയ്യപ്പൻ പറയുന്നു!

Movies

എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്! നായിക എന്നതിനേക്കളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ആഗ്രഹം ; സാനിയ ഇയ്യപ്പൻ പറയുന്നു!

എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്! നായിക എന്നതിനേക്കളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ആഗ്രഹം ; സാനിയ ഇയ്യപ്പൻ പറയുന്നു!

മലയാള സിനിമയിലെ യുവതാരങ്ങളിൽ‌ ഒരാളാണ് സാനിയ ഇയ്യപ്പൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ശ്രദ്ധനേടാൻ താരത്തിന് സാധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ​ഗ്ലാമറസ് വേഷങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സാനിയയ്ക്ക് പലപ്പോഴും വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. ഫാഷനും അഭിനയവുമൊക്കെയായി സജീവമാണ് താരം. പൊതുവെ പരാജയത്തെ ഭക്കുന്ന ആളാണ് താനെന്ന് സാനിയ പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സാനിയ മനസുതുറന്നത്.

പരാജയത്തെ നേരിടാന്‍ മടിയില്ല. എന്നാല്‍ പരാജയപ്പെടുന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്. മുന്നോട്ടേക്കുള്ള പോക്ക് എങ്ങനെയായിരിക്കുമെന്നോര്‍ത്ത് ആശയക്കുഴപ്പം ഉണ്ടാവാറുണ്ട്. ക്വീനില്‍ അഭിനയിച്ചതിന് അവാര്‍ഡ് ഒക്കെ കിട്ടിയ ശേഷം വേറെ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അന്ന് വല്ലാതെ നിരാശ തോന്നിയിട്ടുണ്ട്. അതുകഴിഞ്ഞാണ് പൃഥ്വിരാജ് ചിത്രമായ ലൂസിഫറിലേക്ക് വിളിച്ചത്. സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ കഴിവ് മാത്രം പോര ഭാഗ്യവും കൂടെയുണ്ടാവണമെന്നാണ് സാനിയ വിശ്വസിക്കുന്നത്.

ക്യാരക്ടര്‍ റോള്‍ ചെയ്ത് തുടങ്ങിയാല്‍ അത്തരത്തിലുള്ള വേഷങ്ങളായിരിക്കും പിന്നീട് ലഭിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ലൂസിഫറിലെ ഷൂട്ടിനിടയില്‍ നന്നായി ചെയ്തു എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ സന്തോഷം തോന്നിയിരുന്നു. ഓരോ അഭിനേതാക്കളേയും നന്നായി മോഡിഫൈ ചെയ്യുന്ന സംവിധായകനാണ് അദ്ദേഹം. ലൂസിഫറിന് ശേഷം ചെയ്തതെല്ലാം ക്യാരക്ടര്‍ റോളുകളാണ്. അതില്‍ നിരാശയൊന്നുമില്ല. നായിക എന്നതിനേക്കളും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ആഗ്രഹം.

അഭിനേത്രിയാവണമെന്ന് സ്വപ്‌നം കണ്ട് സിനിമയിലെത്തിയ ആളല്ല താനെന്നും സാനിയ പറഞ്ഞിരുന്നു. റിയാലിറ്റി ഷോയില്‍ കണ്ടാണ് ബാല്യകാല സഖിയില്‍ സുഹറയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ വിളിച്ചത്. അതിന് ശേഷമായി വീണ്ടും ഡാന്‍സില്‍ ശ്രദ്ധിക്കുകയായിരുന്നു. അതിനിടയിലാണ് ക്വീന്‍ വന്നത്. അഭിനയം പറ്റുമോയെന്നൊന്നും അപ്പോഴും ഉറപ്പില്ലായിരുന്നു. സിനിമയിലും ഞാന്‍ സെറ്റാവുമെന്ന ബോധ്യം വന്നത് ലൂസിഫറിന് ശേഷമായാണ്.

കുട്ടിക്കാലത്ത് പാട്ട് കേള്‍ക്കുമ്പോള്‍ കാല് താളത്തിന് അനുസരിച്ച് ചലിപ്പിക്കുമായിരുന്നു. അങ്ങനെയാണ് ഡാന്‍സ് പഠിപ്പിച്ചത്. നിനക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് തന്നിട്ടുണ്ട്. തായ്‌ലന്‍ഡിലേക്ക് ഞങ്ങളൊരു ഫാമിലി ട്രിപ്പ് പോയിരുന്നു. അന്ന് ഞാന്‍ ബിക്കിനിയായിരുന്നു ധരിച്ചത്. ഭംഗിയുള്ള ഡ്രസൊക്കെ ഇടണമെങ്കില്‍ വണ്ണം കുറയ്ക്കണമെന്നാണ് അമ്മ പറയാറുള്ളത്. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നത് കുറഞ്ഞാല്‍ ഡാന്‍സ് ക്ലാസ് തുടങ്ങിയേനെയെന്നും സാനിയ വ്യക്തമാക്കിയിരുന്നു.

More in Movies

Trending