ബാങ്കോക്കിൽ അടിച്ചുപൊളിച്ച് ശ്രീവിദ്യ മുല്ലച്ചേരി ; ചിത്രങ്ങൾ വൈറൽ !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് ശ്രീവിദ്യ എത്തിയത്. കാസർഗോഡുകാരിയായ ശ്രീവിദ്യ തന്റെ നിഷ്കളങ്കമായ സംസാര ശൈലിയൂടെയാണ് പ്രേക്ഷകമനം കവർന്നത്. മോഡലിംഗ് രംഗത്തും സജീവമാണ് ശ്രീവിദ്യയിപ്പോൾ.
ചുരുങ്ങിയ കാലം കൊണ്ടാണ് വലിയൊരു ആരാധക വൃന്ദത്തെ ശ്രീവിദ്യ സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീവിദ്യക്ക് ഇന്‍സ്റ്റഗ്രാമിലും ഒട്ടനവധി ഫോളോവേഴ്സ് ഉണ്ട്. ബാങ്കോക്കിൽ അടിച്ച് പൊളിക്കുന്നതിന്റെ ചിത്രങ്ങളുമായാണ് താരമിപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.
ബാങ്കോക്കിലെ ദിനങ്ങൾ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഡേൺ വേഷത്തിൽ വന്നിരിക്കുന്ന താരത്തെ പരിഷ്കാരിയെന്നാണ് ചിലർ കമ്മന്റിൽ അഭിസംബോധന ചെയ്യുന്നത്. ഇനി കളികൾ ബാങ്കോക്കിലെന്നും ചിലർ പറയുന്നുണ്ട്. അടിച്ചു പൊളിച്ച് വരാൻ ചിലർ ആശംസിക്കുന്നുമുണ്ട്. താരത്തിന്റെ എല്ലാ പോസ്റ്റുകളെയും പോലെ തന്നെ ബാങ്കോക്ക് ഡേയ്സും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെ 2016 ലാണ് ശ്രീവിദ്യ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി നായകനായ ഒരു കുട്ടനാടന്‍ ബ്ലോഗ് ആയിരുന്നു അടുത്ത ചിത്രം. ഇതില്‍ മായ എന്ന കഥാപാത്രത്തെയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ, നൈറ്റ് ഡ്രൈവ്, എസ്കേപ്പ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
ഫ്ലവേഴ്സ് ടി വി യിടെ സ്റ്റാര്‍ മാജിക് ആണ് ടെലിവിഷനില്‍ ശ്രീവിദ്യയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തത്. ഫ്ലവേഴ്സിലെ തന്നെ ഫ്ലവേഴ്സ് പെണ്‍പട, അമൃത ടി വിയിലെ പറയാം നേടാം, റെഡ് കാര്‍പറ്റ്, കൌമുദി ടി വിയിലെ എട്ട് താര സുന്ദരികളും പിന്നെ ഞാനും എന്നിവയാണ് ശ്രീവിദ്യ അവതാരകയായ പ്രോഗ്രാമുകള്‍.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...