Connect with us

വിവാഹം കഴിക്കാതെ കുഞ്ഞുങ്ങളുണ്ടാകുന്നതില്‍ തനിക്ക് പ്രശ്‌നമില്ല, വൈറലായി ചെറുമകള്‍ക്ക് ജയ ബച്ചന്‍ നല്‍കിയ ഉപദേശം

News

വിവാഹം കഴിക്കാതെ കുഞ്ഞുങ്ങളുണ്ടാകുന്നതില്‍ തനിക്ക് പ്രശ്‌നമില്ല, വൈറലായി ചെറുമകള്‍ക്ക് ജയ ബച്ചന്‍ നല്‍കിയ ഉപദേശം

വിവാഹം കഴിക്കാതെ കുഞ്ഞുങ്ങളുണ്ടാകുന്നതില്‍ തനിക്ക് പ്രശ്‌നമില്ല, വൈറലായി ചെറുമകള്‍ക്ക് ജയ ബച്ചന്‍ നല്‍കിയ ഉപദേശം

നിരവധി ആരാധകരുള്ള കുടുംബമാണ് അമിതാഭ് ബച്ചന്റേത്. ഇപ്പോഴിതാ ദാമ്പത്യ ബന്ധത്തെ കുറിച്ച് ചെറുമകള്‍ നവ്യ നവേലി നന്ദയ്ക്ക് ജയ ബച്ചന്‍ നല്‍കിയ ഉപദേശമാണ് ശ്രദ്ധ നേടുന്നത്. ദീര്‍ഘകാലത്തെ ബന്ധത്തിന് ശാരീരിക ആകര്‍ഷണം വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ജയ ബച്ചന്‍ പറയുന്നത്.

വിവാഹം കഴിക്കാതെ കുഞ്ഞുങ്ങളുണ്ടാകുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും താരം പറയുന്നു. ‘ഞാന്‍ പറയുന്നതിനെ ആളുകള്‍ എതിര്‍ത്തേക്കും. പക്ഷേ ശാരീരിക ആകര്‍ഷണവും ഒത്തൊരുമയും വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങളുടെ കാലത്ത് ഞങ്ങളാരും പരീക്ഷണം നടത്തുമായിരുന്നില്ല. ഇപ്പോഴത്തെ തലമുറ അത് ചെയ്യും.

അവര്‍ എന്തിന് ചെയ്യാതിരിക്കണം? കാരണം അതും ബന്ധം ദീര്‍ഘകാലം നിലനിര്‍ത്താന്‍ കാരണമാകും. ശാരീരിക ബന്ധം ഇല്ലെങ്കില്‍ അധികനാള്‍ നീണ്ടുനില്‍ക്കില്ല. പ്രണയവും അഡ്ജസ്റ്റുമെന്റ് കൊണ്ടും മാത്രം ബന്ധങ്ങളെ നിലനിര്‍ത്താനാവില്ല. അത് വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത്’ എന്നാണ് ജയ ബച്ചന്‍ ചെറുമകളോട് പറയുന്നത്.

മകള്‍ ശ്വേത ബച്ചനും ചെറുമകള്‍ക്കുമൊപ്പമുള്ള സംഭാഷണത്തിനിടെയാണ് ദാമ്പത്യത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടിനെ കുറിച്ച് ജയ പറഞ്ഞത്. അമിതാഭ് ബച്ചന്റെയും ജയയുടെയും മൂത്ത മകളാണ് ശ്വേത ബച്ചന്‍. ശ്വേതയുടെയും നിഖില്‍ നന്ദയുടെയും മകളാണ് നവ്യ നവേലി.

More in News

Trending

Recent

To Top