മോഹൻലാലിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മമ്മൂട്ടിയും ദുൽഖർ സൽമാനും . അന്യ സംസ്ഥാന താരങ്ങൾ പോലും വൻ തുക സംഭാവന ചെയ്തപ്പോൾ ‘അമ്മ സംഘടനയുടെ പേരിൽ പത്തു ലക്ഷം നൽകിയ മലയാളി താരങ്ങൾ വിമര്ശിക്കപ്പെട്ടിരുന്നു.
കേരളത്തെ അകമഴിഞ്ഞു സഹായിക്കാൻ ഏവരോടും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു. തമിഴിലെ സൂപ്പർ താരങ്ങളായ സൂര്യയും സഹോദരൻ കാർത്തിയും കേരളത്തിന്റെ കണ്ണീരൊപ്പാൻ 25 ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചു. സിപിഐയുടെ കേരളത്തിലെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യും. കമൽ ഹാസനും വിജയ് ദേവര്കൊണ്ടയും തുടങ്ങി നിരവധി പേര് തയ്യാറായതിനു ശേഷമാണ് മോഹൻലാൽ 25 ലക്ഷം സംഭാവന നൽകിയത്.
അതിനു പിന്നാലെയാണ് മമ്മൂട്ടിയും ദുല്ഖര് സൽമാനും 25 ലക്ഷം സംഭാവന നൽകിയത്. . തുക എറണാകുളം കലക്ടർ മുഹമ്മദ് സഫിറുല്ലയ്ക്ക് കൈമാറി. നടൻ മോഹൻലാലും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകിയിരുന്നു.
താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നൽകുകയുണ്ടായി. ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സംഭാവന കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നുമായിരുന്നു ജഗദീഷ് വ്യക്തമാക്കിയത്.
പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. എറണാകുളം പുത്തൻവേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപിൽ മമ്മൂട്ടി നേരിട്ടെത്തി. ദുരന്തത്തെ ഒന്നായി നേരിടാമെന്നു മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ആർത്തലച്ചു വരുന്ന ജലത്തിനു മുന്നിൽ നമുക്കു കൈകോർത്തു പിടിക്കാമെന്നു മഞ്ജു വാരിയർ കുറിച്ചു. ‘ഡൂ ഫോർ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യർഥന.
. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പർ: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. സംഭാവനകൾക്ക് ആദായനികുതി ഒഴിവുണ്ട്.
mammootty and dulquer salman donated 25 lakhs to chief minister’s fund
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...