പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ്, ചിത്രവുമായി പാർവതി
Published on

2006ൽ പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ്സ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച താരമാണ് പാര്‍വതി തിരുവോത്ത്. കിരൺ ടി വിയിൽ അവതാരകയായാണ് പാർവതി കരിയർ ആരംഭിച്ചത് പിന്നീട് മലയാളത്തിലും തെലുങ്കിലും യുവനടിമാരിൽ ഒരാളായി ശ്രദ്ധേയയാകാൻ പാർവ്വതിക്ക് അധികകാലം വേണ്ടിവന്നില്ല.നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ പാർവതി സോഷ്യൽ മീഡിയയിലും സജീവമാണ്.
ഇപ്പോഴിതാ പാർവതി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആയ ചിത്രമാണ് പാർവതി പങ്കുവെച്ചത്
ഗര്‍ഭിണിയാണോന്ന് അറിയാനായി പരിശോധന നടത്തുന്ന പ്രഗ്നന്‍സി കിറ്റാണ് പാര്‍വതി പങ്കുവെച്ചത്. ‘സോ, അത്ഭുതം ഇവിടെ തുടങ്ങുന്നു’, എന്നാണ് ചിത്രത്തിന് നടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതിന് പിന്നാലെ ഗായിക സയനോര, നടിമാരായ പത്മപ്രിയ, നിത്യ മേനോന്, അര്‍ച്ചന പത്മിനി, തുടങ്ങി നിരവധി നടിമാരും ഇതേ പോസ്റ്റ് ഇതേ ക്യാപ്ഷനില്‍ പങ്കുവെച്ചിരിക്കുകയാണ്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇതോടെ ആരാധകര്‍ക്കിടയിലും സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്
എന്നാൽ അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻറെ ഭാഗമായുള്ളതാണ് ഈ പോസ്റ്റുകള്‍. നാദിയ മൊയ്ദു, പാർവതി തിരുവോത്ത് , നിത്യ മേനോൻ, പദ്മ പ്രിയ, അർച്ചന പദ്മിമി എന്നിവര്‍ സിനിമയിൽ ഗർഭിണികളായി വേഷമിടുക എന്നാണ് സൂചന. ഗായിക സായനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത്. അതേസമയം, ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം. വണ്ടർ വുമൺ എന്നാണ് ചിത്രത്തിന്റെ പേരെന്നും താരങ്ങളുടെ പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുണ്ട്.
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...