
Malayalam Breaking News
കുട്ടികളുടെ ഇഷ്ട പരമ്പര ഡോറയും ബുജിയും സിനിമയിലേക്ക് – സണ്ണി ലിയോൺ …
കുട്ടികളുടെ ഇഷ്ട പരമ്പര ഡോറയും ബുജിയും സിനിമയിലേക്ക് – സണ്ണി ലിയോൺ …
Published on

By
കുട്ടികളുടെ ഇഷ്ട പരമ്പര ഡോറയും ബുജിയും സിനിമയിലേക്ക് – സണ്ണി ലിയോൺ …
കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂണാണ് ഡോറയും ബുജിയും. ഇനി സിനിമയിലേക്ക് ചുവടു വെക്കുകയാണ് ലോകപ്രസിദ്ധമായ ഈ പരമ്പര . സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട് ഇന്ത്യൻ സിനിമാ പ്രേമികൾ ആദ്യം അമ്പരന്നു . കാരണം ആരാധകരുടെ ഇഷ്ട താരം സണ്ണി ലിയോണാണോ ഡോറയാകുന്നത് എന്ന അത്ഭുതത്തിലായിരുന്നു അവർ. ട്രാന്‍സ്ഫോമേഴ്സ് ദ ലാസ്റ്റ് നൈറ്റിലൂടെ ശ്രദ്ധനേടിയ ഇസബെല്ല മോണറാണ് ഡോറയായി പ്രേക്ഷകര്‍ക്ക് മുന്പില് എത്തുക. എന്നാൽ ആദ്യ കാഴ്ച്ചയിൽ സണ്ണി ലിയോണെന്നാണ് എല്ലാവരും തെറ്റിദ്ധരിച്ചത് .
നിക്കലോഡിയോണ്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്ക്കിലെ പ്രശസ്തമായ ഒരു കാര്‍ട്ടൂണ്‍ പരമ്പരയാണ് ഡോറ ദി എക്സ്പ്ലോറര്‍. ക്രിസ് ഗിഫോര്‍ഡ്, വലേരി വാല്‍ഷ്, എറിക് വെയ്നര്‍ എന്നിവരാണ് ഇതിന്റെ സ്രഷ്ടാക്കള്‍. 2000 മുതല്ക്കാണ് കുട്ടികള്‍ക്കായുള്ള ഈ പരമ്പര പതിവായി നിക്ക് ജൂനിയര്‍ പോലെയുള്ള ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പ്രദേശിക ഭാഷകളിലും ഡോറ കാര്‍ട്ടൂണ്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. മലയാളത്തില്‍ ഡോറയുടെ പ്രയാണം എന്നാണ് പേര്.
ഡോറ മാര്‍ക്വെസ് എന്ന 8-വയസ്സുകാരിയാണ് പ്രധാന കഥാപാത്രം. ലാറ്റിനമേരിക്കന്‍ വംശജയാണ് ഡോറ. ഓരോ കഥയിലും ഡോറ ഓരോ ദൗത്യവുമായി യാത്ര തിരിക്കുന്നു. കൂട്ടിന് മിക്കപ്പോഴും ഡോറയുടെ പ്രിയസുഹൃത്തായ ബൂട്ട്സ് (മലയാളത്തില്‍ ബുജി) എന്ന കുരങ്ങനും ഉണ്ടാകും. തന്റെ ബാക്ക്പാക്കിലെ ഭൂപടം, മറ്റുപകരണങ്ങള്‍ എന്നിവയുടെ സഹായത്തോടെ, പ്രേക്ഷകരായ കുട്ടികള്‍ക്കും സംവദിക്കാന്‍ അവസരം നല്കി ഡോറ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നു.
dora the explorer becomes movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...