
News
വിജയ്- ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിലേയ്ക്ക് മാത്യു തോമസും; കൈകാര്യം ചെയ്യുന്നത് സുപ്രധാന വേഷം
വിജയ്- ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിലേയ്ക്ക് മാത്യു തോമസും; കൈകാര്യം ചെയ്യുന്നത് സുപ്രധാന വേഷം

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടുകയും സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തുകയും ചെയ്ത നടനാണ് മാത്യു തോമസ്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘വണ്‍’, ‘ജോ ആന്‍ഡ് ജോ’ എന്നു തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് മാത്യു.
ഇപ്പോഴിതാ മാത്യു തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. അതും കമല്ഹസന് ചിത്രം വിക്രമിന്റെ സംവിധായകന് ലോകേഷ് കനകരാജ് വിജയിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍. മാത്യു ഈ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇളയദളപതിയുടെ 67ആം ചിത്രം ഡിസംബറില്‍ ആരംഭിക്കുമെന്നും ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള അറിയിക്കുന്നു. സംവിധായകന് മിഷ്ക്കിനും ചിത്രത്തിന്റെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇളയദളപതി വിജയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മാസ്റ്ററിന് ശേഷം ലോകേഷും വിജയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
തൃഷ കൃഷ്ണന് ആയിരിക്കും ചിത്രത്തിലെ നായിക. സാമന്തയും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. ഗൗതം മേനോനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യും. വിക്രമില്‍ ഡേറ്റ് ക്ലാഷ് മൂലമാണ് തനിക്ക് അഭിനയിക്കാന്‍ സാധിക്കാതെ പോയതെന്നും ലോകേഷിന്റെ ഈ ചിത്രത്തില്‍ താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിജയ്യുടെ 66ആം ചിത്രമായ വാരിസ് അവസാന ഷെഡ്യൂളിലേക്ക് കടന്നിരിക്കുകയാണ്. പ്രശസ്ത തെലുങ്ക് സംവിധായകനായ വംശി പൈടിപ്പളിയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വിജയ്ക്ക് ഒപ്പം നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ചിത്രം പൊങ്കല്‍ റിലീസായി എത്തുമെന്നാണ് ഒടുവിലെത്തിയ റിപ്പോര്‍ട്ട്.
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...