Connect with us

ആ വിഷയത്തിൽ എന്റെ ഭാഗത്താണ് തെറ്റ്, ഞാൻ അതിനെ കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നില്ല; മാത്യു തോമസ്

Actor

ആ വിഷയത്തിൽ എന്റെ ഭാഗത്താണ് തെറ്റ്, ഞാൻ അതിനെ കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നില്ല; മാത്യു തോമസ്

ആ വിഷയത്തിൽ എന്റെ ഭാഗത്താണ് തെറ്റ്, ഞാൻ അതിനെ കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നില്ല; മാത്യു തോമസ്

പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മാത്യു തോമസ്. വളരെ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാകാൻ താരത്തിനായി. ഇപ്പോൾ വളരെ മികച്ച കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് പണം ഇരട്ടിപ്പിക്കാൻ സഹായിക്കുന്ന ഒരു ഓൺലൈൻ ഗെയിം ആപ്ലിക്കേഷന്റെ പ്രമോഷൻ വീഡിയോ മാത്യു ചെയ്തിരുന്നു.

ഇതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയർന്ന് വന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയൊരു അഭമുഖത്തിൽ ഇതേ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടൻ.

ഓൺലൈൻ ഗെയിം ആപ്പ് പ്രമോട്ട് ചെയ്ത വിഷയത്തിൽ എന്റെ ഭാഗത്താണ് തെറ്റ്. കാരണം ഞാൻ അതിനെ കുറിച്ച് വിശദമായ റിസേർച്ച് ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഞാനാണ് അതിന്റെ റെസ്‌പോൺസിബിലിറ്റി ഏറ്റെടുക്കേണ്ടത്. എന്റെ മിസ്റ്റേക്കാണ്. ഇനി അത് കറക്ട് ചെയ്യണം എന്നാണ് മാത്യു തോമസ് പറഞ്ഞത്.

പ്രായത്തെക്കാൾ പക്യതയുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ആളാണ് മാത്യു. കുമ്പളങ്ങിയിലെ ഫ്രാങ്കിയും അഞ്ചാം പാതിരയിലെ ബെഞ്ചമിനുമെല്ലാം അത്തരത്തിലുള്ള കഥാപാത്രങ്ങളാണ്. മാത്യുവിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങളിലെ ജേയ്സൺ. 2019 ജൂലൈ 26ന് ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ.

ഇപ്പോഴും എന്നെ ആളുകൾ ജെയ്‌സൺ എന്ന് വിളിക്കാറുണ്ടെന്ന് മാത്യു പറയുന്നു. ഞാൻ അപ്പോൾ ആലോചിക്കും ഇത്രയും സിനിമകൾ ചെയ്തിട്ടും ഇപ്പോഴും ജെയ്‌സൺ എന്നാണല്ലോ വിളിക്കുന്നതെന്ന്. ഫ്രാങ്കി എന്ന് വിളിക്കുന്നതിനേക്കാൾ കൂടുതൽ ജെയ്‌സൺ എന്നാണ് വിളിക്കുന്നത്.

ചിലപ്പോൾ ആളുകൾക്ക് ഞാൻ ചെയ്തതിൽ ഏറ്റവും അടുത്തുള്ളതും അവരുമായി കണക്ട് ചെയ്യാൻ കഴിയുന്നതുമായ കഥാപാത്രം അതായിരിക്കാം എന്നും മാത്യു തോമസ് പറഞ്ഞിരുന്നു. വിജയുടെ ലിയോയിലൂടെ തമിഴിലും താരം അരങ്ങേറ്റം നടത്തിയിരുന്നു. വിജയുടെ മകനായി ആണ് മാത്യു ചിത്രത്തിലെത്തിയത്. കപ്പ്, ലവ്‌ലി, നിലാവുക്കു എൻ മേൽ എന്നടി കോപം, ബ്രൊമാൻസ് എന്നീ ചിത്രങ്ങളാണ് മാത്യുവിന്റെതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

More in Actor

Trending