മാളവിക മോഹനനും മാത്യു തോമസും അഭിനയിക്കുന്ന ക്രിസ്റ്റിയുടെ ടീസർ ജനുവരി 28 നു രാവിലെ 11 മണിക്ക് റിലീസ് ചെയ്യുന്നു!
മാളവിക മോഹനനും മാത്യു തോമസും അഭിനയിക്കുന്ന ആൽവിൻ ഹെൻട്രിയുടെ ക്രിസ്റ്റി എന്ന ചിത്രത്തിന്റെ ടീസർ ജനുവരി 28 നു രാവിലെ 11 മണിക്ക് റിലീസ് ചെയ്യുന്നു
ആൽവിൻ ഹെൻട്രിയുടെ കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ ബെന്യാമിൻ, ജി ഇന്ദുഗോപൻ എന്നിവരാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ പൂവാറിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സാധാരണക്കാരുടെ ജീവിതത്തെ ആസ്പദമാക്കിയാണ്. പട്ടം പോലെ, ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങൾക്ക് ശേഷം മാളവിക മോഹനൻ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ഈ ചിത്രം
ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, വീണ നായർ തുടങ്ങിയവർ അഭിനയിക്കുന്നു ആനന്ദ് സി ചന്ദ്രൻ (പ്രേമം, ഭീഷ്മ പർവ്വം) ഛായാഗ്രഹണവും മനു ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതസംവിധായകൻ.
റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട് .
