സംവിധായികയായി അരങ്ങേറ്റം കുറിച്ച് തെസ്നി ഖാൻ; ഇസ്തിരി’, ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു!

ഹാസ്യാഭിനയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് തെസ്നി അലി ഖാൻ. അഭിനയത്തിൽ മാത്രമല്ല മാജിക്കിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സംവിധാന രംഗത്തേക്കും കാലെടുത്തു വെച്ചിരിക്കുകയാണ് തെസ്നി ഖാൻ.
തെസ്നി ഖാൻ ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ‘ഇസ്തിരി’ ശ്രദ്ധ നേടുന്നു. തെസ്നി ഖാൻ തന്നെയാണ് കഥയുമെഴുതിരിക്കുന്നത്. സൈന മൂവീസിലൂടെയാണ് തെസ്നി ഖാന്റെ ഹ്രസ്വ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
ജയരാജ്, ഷിനോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത്. വിനായക് പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘ഇസ്തിരി’യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രവിരാജ് വി നായര്‍ ആണ്. സന്ധ്യ അയ്യര്‍, സ്നേഹ വിജയൻ, ആരോമല്‍, ബിന്ദു വാരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. വിനായക് പ്രസാദാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഡിസൈൻ ലൈനോജ് റെഡ്ഡിസൈൻ ആണ്. കോസ്റ്റ്യൂം ഡിസൈനര്‍ ജിഷ പ്രസാദ്, മേക്കപ്പ് ഇര്‍ഷാദ്, കല അലോക് റവ്യ, അസിസ്റ്റന്റ് ഡയറക്ടര്‍ രോഹിത്, സ്റ്റുഡിയോ എൻ എസ് മീഡിയ, റെക്കോഡിംഗ് ആന്റ് മിക്സിംഗ് നിഹില്‍ പി വി, സൗണ്ട് ഡിസൈൻ നിഹില്‍ പി വി, ഷിജു എം എക്സ്, പ്രോഗ്രാമിംഗ് വിഷ്ണു പ്രസാദ്, ചിത്രസംയോജനം ഷമീര്‍, പിആര്‍ ഒ എ എസ് ദിനേശ് എന്നിവരുമാണ്.
ഡ്രീം ക്രിയേഷന്റെ ബാനറിലാണ് ഹ്രസ്വ ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കണ്ട്രോളര് റിച്ചാര്‍ഡ് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടിയും. അസോസിയേറ്റ് ഡയറക്ടര്‍ ജോമാൻ ജോഷി തിട്ടയിലാണ്.
‘ഡെയ്സി’ എന്ന ചിത്രത്തിലൂടെ 1988ലാണ് തെസ്നി ഖാൻ വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ തെസ്നി ഖാൻ പ്രേക്ഷകരുടെ പ്രിയതാരമായി. ഏഷ്യാനെറ്റിന്റെ സിനിമാല പോലുള്ള പ്രോഗ്രാമുകളിലും തെസ്നി ഖാൻ തിളങ്ങി. നിരവധി സീരിയലുകളിലും തെസ്നി ഖാൻ അഭിനയിച്ചിട്ടുണ്ട്.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...