നമ്മൾ ഒന്നിച്ചിട്ട് 14 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല; ഭർത്താവിനോട് ചേര്‍ന്നുനിന്ന് ഗായത്രി !
മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയ താരമാണ് ഗായത്രി അരുൺ. പരസ്പരം സീരിയലിലൂടെ പ്രേക്ഷകപ്രീതി ലഭിച്ചത് ഗായത്രിക്ക് ആയിരുന്നില്ല, ദീപ്തി ഐ പി എസിനായിരുന്നു. അത്രയേറെ ആത്മാർത്ഥതയോടെ ആയിരുന്നു ആ വേഷം ഗായത്രി കൈകാര്യം ചെയ്തത്. സോഷ്യൽ മീഡിയയിൽ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുണ്ട് ഗായത്രി.
വിവാഹം കഴിഞ്ഞിട്ട് 14 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് താരം പറയുന്നു. അരുണിനോട് ചേര്‍ന്നുനിന്നുള്ള ഫോട്ടോയ്‌ക്കൊപ്പമായാണ് ഇങ്ങനെ കുറിച്ചത്്. ഇനിയും ഒരുപാട് വര്‍ഷം ഒന്നിച്ച് പോവാന്‍ കഴിയട്ടെ. ഞങ്ങള്‍ക്ക് ഹാപ്പി ആനിവേഴ്‌സറിയെന്നായിരുന്നു ഗായത്രിയുടെ പോസ്റ്റ്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഹാപ്പി ആനിവേഴ്‌സറി ആശംസിച്ചിട്ടുള്ളത്.
ലവ് കം അറേഞ്ച്ഡ് മാര്യേജാണ് തന്റേതെന്ന് നേരത്തെ ഗായത്രി തുറന്നുപറഞ്ഞിരുന്നു. അരുണ്‍ ഞങ്ങളുടെ ബന്ധത്തിലുള്ളയാളാണ്. അരുണിന്റെ സഹോദരി തന്റെ അടുത്ത കൂട്ടുകാരിയാണെന്നും താരം പറഞ്ഞിരുന്നു. ആ സൗഹൃദം തുടരാനായാണ് താന്‍ കൂട്ടുകാരിയുടെ സഹോദരനെ തന്നെ കെട്ടിയതെന്നും ഗായത്രി പറഞ്ഞിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് അച്ഛനും അമ്മയും.
ജാതകമൊക്കെ തിരുത്തിയാണ് അവരൊന്നിച്ചത്. എന്റെ കാര്യത്തില്‍ അത് പറ്റില്ലെന്നും ജാതക പൊരുത്തം വേണെമെന്നും അവരാഗ്രഹിച്ചിരുന്നു. പഠിച്ചോണ്ടിരിക്കുന്നതിനിടെ ആലോചന വന്നപ്പോള്‍ പഠനം കഴിയട്ടെ എന്നാണ് അച്ഛന്‍ പറഞ്ഞത്. വിവാഹം ആലോചിക്കുന്ന സമയത്ത് വന്നപ്പോഴാണ് അത് നടന്നതെന്നുമായിരുന്നു ഗായത്രി പറഞ്ഞത്.