
Malayalam Articles
പ്രളയ കെടുതിയിലായ കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമാ ലോകം
പ്രളയ കെടുതിയിലായ കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമാ ലോകം
Published on

പ്രളയ കെടുതിയിലായ കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമാ ലോകം. തെന്നിന്ത്യന്‍ നടികര്‍ സംഘമാണ് കേരളത്തിന് സഹായഹസ്തവുമായി എത്തിയിരിക്കുന്നത്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ സഹായം നല്കാന് തീരുമാനിച്ചു.
നടികര്‍ സംഘം പ്രസിഡന്റ് എം. നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. സംഘത്തിന്റെ ട്രഷറര്‍ കാര്‍ത്തി, കമ്മിറ്റി അംഗങ്ങളായ നടന് പശുപതി, ശ്രീമന്‍, അജയ് രത്നം, മനോബാല, നടി നളിനി, സംഗീത, സോണിയ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
നടനും മക്കള്‍ നീതി മയ്യം നേതാവുകൂടിയായ കമല്‍ഹാസനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്കി. താര സഹോദരന്മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്. സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ പേരിലാണ് സംഭാവന നല്‍കിയത്.
Nadigar Sangam s helping hand to Kerala flood relief
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...