
Malayalam
ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹനിശ്ചയം കഴിഞ്ഞു, ചടങ്ങിൽ അതിഥിയായി മമ്മൂട്ടിയും സുരേഷ് ഗോപിയും, വൈറൽ ചിത്രങ്ങൾ കാണാം
ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹനിശ്ചയം കഴിഞ്ഞു, ചടങ്ങിൽ അതിഥിയായി മമ്മൂട്ടിയും സുരേഷ് ഗോപിയും, വൈറൽ ചിത്രങ്ങൾ കാണാം

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര ശരതിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ആദിത്യയാണ് വരൻ. കൊച്ചിയിലെ സ്വകാര്യഹോട്ടലിൽ വച്ച് നടന്ന ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
നടൻ മമ്മൂട്ടിയും രമേഷ് പിഷാരടിയും ചടങ്ങിൽ പങ്കെടുത്തു. സുരേഷ് ഗോപി, വിനീത്, മനോജ് കെ ജയൻ, ദിലീപ് തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തി.
ആശയ്ക്ക് പിന്നാലെ ഉത്തരയും സിനിമയിൽ അരങ്ങേറ്റം നടത്തിയിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലാണ് ഉത്തര അഭിനയിച്ചത്. ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര.
കീർത്തനയാണ് ആശ ശരത്തിന്റെ രണ്ടാമത്തെ മകൾ. കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് കീർത്തന ബിരുദം നേടിയിരിക്കുന്നത്.
ചുവപ്പ് നിറത്തിലെ ലെഹങ്കയായിരുന്നു ഉത്തരയുടെ വേഷം. ചുവപ്പ് നിറത്തിലെ ഡിസൈനർ സാരിയിൽ ആശയും ചടങ്ങിൽ തിളങ്ങി. വെളുപ്പ് നിറത്തിലെ ലെഹങ്കയണിഞ്ഞായിരുന്നു കീർത്തന വേദിയിലെത്തിയത്. അതിമനോഹരിയായ ഉത്തരയ്ക്കും വരനും ആശംസകൾ അറിയിക്കുകയാണ് സോഷ്യൽ മീഡിയ.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...