Connect with us

എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ലെന്ന് ദുൽഖർ, തൊട്ട് പിന്നാലെ മമ്മൂട്ടിയും, ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി താരങ്ങൾ

Malayalam

എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ലെന്ന് ദുൽഖർ, തൊട്ട് പിന്നാലെ മമ്മൂട്ടിയും, ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി താരങ്ങൾ

എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ലെന്ന് ദുൽഖർ, തൊട്ട് പിന്നാലെ മമ്മൂട്ടിയും, ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി താരങ്ങൾ

ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സിനിമാ താരങ്ങ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് ദുൽഖർ സൽമാൻ. വളരെ ആവേശകരമായ മത്സരമായിരുന്നു ഇതെന്നും വിരാട് കൊഹ്ലിയും ഇന്ത്യൻ ടീമും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ആവേശം തുടർന്നുള്ള മത്സരങ്ങളിലും തുടരണമെന്ന പ്രതീക്ഷയും നടൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.’എന്തൊരു ആവേശകരമായ മത്സരം!! എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കൊഹ്ലിയും ഇന്ത്യയും നന്നായി. പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ ദുൽഖർ കുറിച്ചു.

‘ഒരു സമ്പൂർണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയിൽ കാണുന്നത് എന്തൊരു സന്തോഷമാണ്. ഈ തകർപ്പൻ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ’, എന്നാണ് മമ്മൂട്ടി കുറിച്ചത്.

ഏറെ ആവേശം നിറഞ്ഞ മത്സരമായിരുന്നു ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ കാഴ്ചവച്ചത്. നാല് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലി ഇന്ത്യയുടെ താരമായി മാറി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ആശ്വാസമായി മാറിയിരുന്നു.

More in Malayalam

Trending

Recent

To Top