Malayalam
മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാം; ആലോചനകള്‍ നടക്കുന്നുവെന്ന് ബേസില്‍
മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാം; ആലോചനകള്‍ നടക്കുന്നുവെന്ന് ബേസില്‍
കുഞ്ഞി രാമായണം, ഗോദ, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലൂടെയാണ് ബേസില്‍ ജോസഫ് ജനപ്രിയ സംവിധായകനായി മാറിയത്. നടനെന്ന നിലയിലും ബേസില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.ടോവിനോ തോമസ് നായകനായ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ആലോചനയില്‍ ഉണ്ടെങ്കിലും, അതിനു മുന്‍പ് താന്‍ ഒന്നോ രണ്ടോ വേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തേക്കുമെന്ന് മുമ്പ് ബേസില്‍ സൂചിപ്പിച്ചിരുന്നു.
കുറച്ചു വര്‍ഷം മുന്‍പാണ് മമ്മൂട്ടി ടോവിനോ തോമസ് കൂട്ടുകെട്ടില്‍ ബേസില്‍ ഒരു ചിത്രം പ്രഖ്യാപിച്ചത്. പക്ഷെ പിന്നീട് ആ ചിത്രം നടക്കാതെ പോയി.
ഇപ്പോഴിതാ ഒരു പുതിയ അഭിമുഖത്തില്‍ മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ബേസില്‍. മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാമെന്നും അദ്ദേഹവുമായി ഒരു ചിത്രം ചെയ്യാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും ബേസില്‍ പറയുന്നു.
പക്ഷേ തന്റെ അടുത്ത ചിത്രം അതായിരിക്കുമോ എന്ന് ബേസില്‍ വെളിപ്പെടുത്തിയിട്ടില്ല. അതിനിടയില്‍ ഫഹദ് ഫാസില്‍ ആസിഫ് അലി ടീമിനെ വെച്ചാണ് ബേസില്‍ തന്റെ പുതിയ ചിത്രം ചെയ്യാന്‍ പോകുന്നതെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു.
നേരത്തെ നടക്കാതെ പോയ മമ്മൂട്ടി ടോവിനോ ചിത്രവും പൂര്‍ണ്ണമായി ഉപേക്ഷിച്ചിട്ടില്ല എന്നും, തിരക്കഥയും മറ്റ് സാഹചര്യങ്ങളുമെല്ലാം ഒത്ത് വന്നാല്‍ ആ ചിത്രം ഭാവിയില്‍ നടന്നേക്കാമെന്നും ബേസില്‍ അടുത്തിടെ സൂചിപ്പിച്ചിരുന്നു.
ഏതായാലും ബേസില്‍ ജോസഫ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു ചിത്രം എന്നെങ്കിലും സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇപ്പോള്‍ ജിയോ ബേബി ചിത്രമായ കാതല്‍ ചെയ്യുന്ന മമ്മൂട്ടി, അതിനു ശേഷം ചെയ്യാന്‍ പോകുന്നത് റോബി വര്‍ഗീസ് രാജ്, ശ്യാമ പ്രസാദ്, അമല്‍ നീരദ് ചിത്രങ്ങള്‍ ആണെന്നാണ് സൂചന.
