
Malayalam
പ്രിയാ മണിയും ഭര്‍ത്താവ് മുസ്തഫയും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തയിങ്ങനെ!
പ്രിയാ മണിയും ഭര്‍ത്താവ് മുസ്തഫയും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായ വാര്‍ത്തയിങ്ങനെ!

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോള്‍ മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രിയ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളവുമായി അടുത്ത ബന്ധമുള്ള പ്രിയ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്.
2004 ല്‍ പുറത്ത് ഇറങ്ങിയ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ഒറ്റനാണയം എന്ന ചിത്രം ചെയ്തെങ്കിലും നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രത്തിലൂടെയാണ്. പ്രിയാമണിയുടെ എക്കാത്തേയും ഹിറ്റ് കഥപാത്രങ്ങളിലൊന്നാണ് തിരക്കഥയിലെ മാളവിക എന്ന കഥാപാത്രം. ഇന്നും സിനിമാ കോളങ്ങളില്‍ തിരക്കഥയും മാളവിക എന്ന കഥാപാത്രവും ചര്‍ച്ചയാവുന്നുണ്ട്.
2003 മുതല്‍ പ്രിയ സിനിമയില്‍ സജീവമാണെങ്കിലും വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളു. എന്നാല്‍ തെലുങ്ക് , തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും ബോളിവുഡ് വെബ് സീരീസുകളിലും നടി സജീവമാണ്. സിനിമയില്‍ അധികം പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും മലയാളം റിയാലിറ്റി ഷോകളില്‍ പ്രിയാമണി എത്താറുണ്ട്. അതിനാല്‍ തന്നെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയ മണി പ്രിയങ്കരിയാണ്.അടുത്തിടെ പുറത്തിറങ്ങിയ ഫാമിലി മാന്‍ വെബ് സീരിസില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ പ്രിയാമണിയും ഭര്‍ത്താവ് മുസ്തഫയും വേര്പിരിഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്. പ്രിയാമണിയും മുസ്തഫയും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായി താരമോ മുസ്തഫയോ സംസാരിച്ചിട്ടില്ല.
മുസ്തഫയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ മുസ്തഫയ്ക്ക് മക്കളുമുണ്ട്. മുസ്തഫയ്ക്കെതിരെ മുമ്പൊരിക്കല്‍ ആദ്യ ഭാര്യ രംഗത്തെത്തുകയും ചെയ്തിരുന്നു. പ്രിയാമണിയും മുസ്തഫയും തമ്മില്‍ അകല്‍ച്ചയിലാണെന്ന് തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഇത് വെറും ഗോസിപ്പ് മാത്രമാണ് എന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നേരത്തെയും പ്രിയാമണിയുടെ വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും അത് അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു. 2017ല്‍ ആണ് പ്രിയാമണിയും മുസ്തഫയും വിവാഹിതരാകുന്നത്.
മുസ്തഫ തന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ വിവാഹം കഴിച്ച ശേഷമാണ് കൈ നിറയെ സിനിമകള്‍ ലഭിച്ചതെന്നും പ്രിയാമണി നേരത്തെ പറഞ്ഞിരുന്നു. മുസ്തഫയ്ക്കെതിരെ മുന്‍ ഭാര്യ രംഗത്തെത്തിയപ്പോള്‍ തന്നില്‍ നിന്നും പണം തട്ടിയെടുക്കാനാണ് ശ്രമമെന്ന് മുസ്തഫ വ്യക്തമാക്കിയിരുന്നു.
അതേസമയം, ‘ഡോ. 56’, ‘സൈനൈഡ്’, ‘കൊട്ടേഷന്‍ ഗ്യാംഗ്’, ‘ഖൈമാര’ എന്നീ സിനിമകളാണ് താരത്തിന്റെതായി തെലുങ്കിലും തമിഴിലും ഒരുങ്ങുന്നത്. കൂടാതെ ഷാരൂഖ്അറ്റ്ലീ കോംമ്പോയില്‍ എത്തുന്ന ‘ജവാന്’, അജയ് ദേവ്ഗണ് ചിത്രം ‘മൈദാന്’ എന്നിവയിലും താരം വേഷമിടുന്നുണ്ട്.
അടുത്തിടെ മലയാളത്തില്‍ അധികം ചിത്രങ്ങള്‍ ചെയ്യാത്തതിനെ കുറിച്ചും പ്രിയ മണി പറഞ്ഞിരുന്നു. മലയാളം തനിക്ക് ഒരിക്കലും വിടാന്‍ പറ്റില്ലെന്നാണ് പ്രിയ പറയുന്നത്. നല്ല സിനിമകള്‍ ലഭിക്കാത്തത് കൊണ്ടാണോ മലയാളത്തില്‍ ഗ്യാപ്പ് എന്ന ചോദ്യത്തിനായിരുന്നു നടി ഉത്തരം നല്‍കിയത്.”എന്തായാലും തനിക്ക് മലയാളം സിനിമ വിടാന്‍ പറ്റില്ല. സത്യല്‍ കുറച്ച് പ്രൊജക്ടുകള്‍ തനിക്ക് വരുന്നുണ്ട്. പക്ഷെ എനിക്ക് എടുക്കാന്‍ പറ്റുന്നില്ല.വേറെ പ്രൊജക്ടിന്റെ ഡേറ്റ് ക്ലാഷായത് കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ നല്ലൊരു മലയാളം ചിത്രം വന്നാല്‍ ചെയ്യും’ എന്നും നടി പറയുന്നു.
ആദ്യം സൗത്തില്‍ നിന്നാണ് കൂടുതല്‍ ആരാധകരെ ലഭിച്ചിരുന്നത്. എന്നാല്‍ ഫാമിലി മാന്‍, ഹിസ് സ്റ്റോറി, ചെന്നൈ എക്സപ്രസ് പോലുള്ള ചിത്രങ്ങള്‍ ചെയ്തപ്പോള്‍ നോര്‍ത്തില്‍ നിന്നും മികച്ച ആരാധകരെ കിട്ടി. കൂടാതെ ഒടിടി ഫ്ലാറ്റ്ഫോം കൂടി സജീവമായതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുകയായിരുന്നു.
ഡെയ്ലി തനിക്ക് കുറെ സന്ദേശങ്ങള്‍ വരാറുണ്ട്. അതുകൊണ്ട് ഞാന്‍ സന്തോഷവതിയാണ്. അതിനാല്‍ ഭാഷ തനിക്കൊരു പ്രശ്നമേ അല്ലയെന്നാണ നടി പറയുന്നത്. മലയാളത്തില്‍ നിന്ന് മാറി നില്ക്കുന്നുവെങ്കിലും തെന്നിന്ത്യന്‍ ബോളിവുഡ് ചിത്രങ്ങളില്‍ നടി സജീവമാണ്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷ ചിത്രങ്ങളില്‍ സജീവമാണ്. പല ഭാഷകളിലായി നിരവധി പുരസ്കാരങ്ങളും നടിയ്ക്ക് ലഭിച്ചിട്ടുണ്ട്.
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...