
News
കേരള നിയമസഭ നടത്തുന്ന ഹ്രസ്വചിത്ര മത്സരം; ചെയ്യേണ്ടത് ഇത്രമാത്രം!
കേരള നിയമസഭ നടത്തുന്ന ഹ്രസ്വചിത്ര മത്സരം; ചെയ്യേണ്ടത് ഇത്രമാത്രം!
Published on

കേരള നിയമസഭ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന പരമാവധി 4 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം തയ്യാറാക്കി സഭാ ടിവിയുടെ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 7356602286 എന്നTelegram അക്കൗണ്ടിലോ 2022 ഒക്ടോബര്‍ 31-ന് വൈകിട്ട് 5.00 മണിക്കു മുന്‍പായി അയക്കണം. ബയോഡാറ്റയും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സഹിതമാണ് അയക്കേണ്ടത്.
വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, പൊതുജനം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളാണെങ്കിൽ പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍/ വകുപ്പ് തലവന്റെ സാക്ഷ്യപത്രം കൂടി സമര്‍പ്പിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നവരാണ് രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഓരോ വിഭാഗത്തിലെയും തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങള്‍ക്ക് പ്രശസ്തിപത്രവും ക്യാഷ് പ്രൈസും നല്‍കും . കൂടാതെ സഭാ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതുമായിരിക്കും.
10,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ലഭിക്കുന്നവർക്ക് 5000 രൂപയും ലഭിക്കും. ഓരോ വിഭാഗത്തിലും അഞ്ചു പേര്‍ക്ക് വീതം 1000/- രൂപ പ്രോത്സാഹനസമ്മാനമായി നല്‍കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സഭാ ടി.വി.യുടെ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ തീരുമാനം അന്തിമമായിരിക്കും. മത്സരത്തിന് സമര്‍പ്പിക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങള്‍ മറ്റെവിടെയെങ്കിലും പ്രദര്‍ശിപ്പിച്ചതോ കോപ്പിറൈറ്റ് ഉള്ളതോ ആയിരിക്കാന്‍ പാടുള്ളതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0471-2512549, 7356602286.
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
യുവ മോഡൽ ശീതൾ എന്ന സിമ്മി ചൗധരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാന സോനിപത്തിലെ ഖാർഖൗദയിലാണ് സംഭവം. ഇരുപത്തിമൂന്ന്കാരിയായ ശീതളിന്റെ കഴുത്ത്...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...