News
ഹിന്ദി ബിഗ്‌ബോസില്‍ സല്‍മാന്‍ ഖാന് പകരമെത്തുന്നത് കരണ്‍ ജോഹര്‍
ഹിന്ദി ബിഗ്‌ബോസില്‍ സല്‍മാന്‍ ഖാന് പകരമെത്തുന്നത് കരണ്‍ ജോഹര്‍
നിരവധി ആരാധകരുള്ള ടെലിവിഷന്‍ ഷോയാണ് ബിഗ് ബോസ്. ഈ റിയാലിറ്റി ഷോയെ കുറിച്ച് പുറത്തെത്തുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹിന്ദി ബിഗ് ബോസില്‍ സല്‍മാന്‍ ഖാന് പകരം അവതാരകനായി കരണ്‍ ജോഹറെത്തും എന്നാണ് പുറത്ത് വരുന്ന വിവരം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാഴ്ച്ചത്തേയ്ക്ക് മാത്രമാണ് ബിഗ് ബോസ് വീടിനെ നയിക്കാന്‍ കരണ്‍ ജോഹര്‍ എത്തുക. നിലവിലെ അവതാരകനായ സല്‍മാന്‍ ഖാന്‍ ഡെങ്കിപ്പനി ബാധിതനായതിനാലാണ് പകരമായി കരണ്‍ എത്തുന്നത്. സല്‍മാനും കരണും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് അതിനാല്‍ തന്നെ സല്‍മാന്‍ ഒരു കാര്യം ആവശ്യപ്പെട്ടാല്‍ കരണിന് അത് ചെയ്തു കൊടുക്കാതിരിക്കാനാവില്ലെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.
കാരണം കുച്ച് കുച്ച് ഹോതാഹൈയിലെ രണ്ടാം നായക വേഷം എല്ലാവരും തിരസ്‌കരിച്ചപ്പോള്‍ കരണിന്റെ രക്ഷയ്‌ക്കെത്തിയത് കരണ്‍ ജോഹറാണ്. മാത്രമല്ല കളേഴ്‌സും എന്‍ഡെമോളും കരണിന് അവതാരകനാകാന്‍ വന്‍ തുക വാഗ്ദാനം ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഹിന്ദി ബിഗ് ബോസിന്റെ സീസണ്‍ 15 ല്‍ സല്‍മാന്‍ ഖാന്‍ വാങ്ങുന്ന പ്രതിഫലവും ചര്‍ച്ചയായിരുന്നു.
ഹിന്ദി ബിഗ് ബോസിന്റെ നാലാം സീസണിലാണ് സല്‍മാന്‍ ഖാന്‍ ആദ്യമായി അവതാരകനായി എത്തുന്നത്. 4, 5, 6 സീസണുകളില്‍ എപ്പിസോഡിന് 2.5 കോടി എന്ന നിലയിലായിരുന്നു സല്‍മാന്റെ പ്രതിഫലമെന്ന് ബോളിവുഡ് ഹംഗാമ മുന്‍പ് റിപ്പോര്‍ട്ട് ചെയ്!തിരുന്നു. മുന്നോട്ട്, സീസണ്‍ 7ല്‍ എപ്പിസോഡ് ഒന്നിന് 5 കോടിയും സീസണ്‍ 8ല്‍ 5.5 കോടിയും സീസണ്‍ 9ല്‍ 78 കോടിയും സീസണ്‍ 10ല്‍ എപ്പിസോഡ് ഒന്നിന് 8 കോടി വീതവും സല്‍മാന്‍ വാങ്ങിയിരുന്നെന്നാണ് പുറത്തുവന്ന വിവരം.
11ാം സീസണില്‍ എപ്പിസോഡ് ഒന്നിന് 11 കോടി വച്ചാണ് താന്‍ വാങ്ങുന്നതെന്ന റിപ്പോര്‍ട്ടിനെ സല്‍മാന്‍ തന്നെ തള്ളിയിരുന്നു. എന്നാല്‍ യഥാര്‍ഥ തുക അതില്‍ നിന്ന് ഏറെ അകലെയല്ലെന്ന തരത്തിലായിരുന്നു എന്‍ഡെമോള്‍ ഷൈന്‍ സിഒഒ രാജ് നായകിന്റെ പ്രതികരണം. സീസണ്‍ 13ലേക്ക് ഒരു ദിവസത്തെ ഷൂട്ടിന് 11 കോടി വച്ച് 165 കോടിയിലേറെ സല്‍മാന്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
കഴിഞ്ഞ സീസണില്‍ (സീസണ്‍ 14) എപ്പിസോഡ് ഒന്നിന് 6.5 കോടിയാണ് സല്‍മാന്‍ വാങ്ങിയതെന്നാണ് വിവരം. കൊവിഡ് കാലത്ത് ബിഗ് ബോസ് നടക്കുന്നതുവഴി നിരവധി പേര്‍ക്ക് പ്രതിഫലം ലഭിക്കും എന്നതിനാലാണ് ഈ സീസണ്‍ താന്‍ ചെയ്യുന്നതെന്നും തന്റെ പ്രതിഫലത്തില്‍ ഇക്കുറി കുറവ് വരുത്താമെന്നും സല്‍മാന്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം 200 കോടിയിലേറെയാണ് സല്‍മാന്‍ കഴിഞ്ഞ സീസണില്‍ വാങ്ങിയത്.
ഇപ്പോഴിതാ 15ാം സീസണില്‍ സല്‍മാന്‍ ഖാന്‍ വാങ്ങുന്ന പ്രതിഫലം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് . 14 ആഴ്ചകളിലേക്ക് നീളുന്ന ഷോയില്‍ പങ്കെടുക്കാന്‍ 350 കോടി രൂപയാണ് സല്‍മാന്‍ വാങ്ങുന്നതെന്ന് അവര്‍ പറയുന്നു. മുന്‍ സീസണുകളിലേത് അപേക്ഷിച്ച് കാര്യമായ വര്‍ധനവ് വരുത്തിയ പ്രതിഫലത്തുകയാണ് ഇത്. മുന്‍ സീസണുകളില്‍ സല്‍മാന്‍ വാങ്ങിയിട്ടുള്ള പ്രതിഫലം നേരത്തെ വാര്‍ത്തയായിട്ടുള്ളതാണ്.
