ആ ഗ്ലാമർ കണ്ടോ ; വീണ്ടും സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി

മലയാളികൾക്ക് ഫാഷൻ എന്നാൽ മമ്മൂട്ടിയാണ് അന്നും എന്നും .മൂന്ന് പതിറ്റാണ്ടിലേറെയായായി മലയാളി യുവത്വത്തിന്റെ ഫാഷൻ ഐക്കൺ മമ്മൂട്ടിയാണ് .ഒപ്പം നടന്നവർക്കും .പിന്നാലെ വന്നവർക്കും ഏറ്റവും പുതിയ ചെറുപ്പക്കാർക്കും ഇക്കാര്യത്തിൽ മമ്മൂട്ടി ഒരു മാതൃകയാണ് .പൊതു വേദികളില്‍ എത്തുന്ന മമ്മൂട്ടിയുടെ വസ്ത്രധാരണത്തെക്കുറിച്ചുളള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
പുതിയ ചിത്രമായ ‘കാതല്‍’ ന്റെ പൂജയ്ക്കായി എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.സ്റ്റൈലിഷ് ലുക്കിലെത്തിയ മമ്മൂട്ടി ധരിച്ചിരിക്കുന്ന ഷര്‍ട്ട് ദുല്‍ഖറിന്റെ അല്ലേയെന്നാണ് ആരാധകരുടെ സംശയം. ദുല്‍ഖര്‍ സീതാരാമത്തിന്റെ പ്രചരണ സമയത്തു ഈ ഷര്‍ട്ട് ധരിച്ചിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. എന്തിരുന്നാലും എല്ലാ തവണത്തയും പോലെ മമ്മുട്ടിയുടെ ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കൊച്ചിയില്‍ ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ കാതലിന്റെ ടൈറ്റിൽ അന്നൗൺസ്മെന്റ് സോഷ്യൽ മീഡിയയിലും ട്വിറ്ററിലും തരംഗമായിരുന്നു.പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാള സിനിമയിലേയ്ക്കു തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.പ്രേക്ഷർക്ക് പുതിയ സിനിമാനുഭം തിയേറ്ററിൽ സമ്മാനിച്ച ‘റോഷാക്കിന്’ ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് ‘കാതൽ’.ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു.
കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്കറിയയുമാണ്.ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, ഗാനരചന അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, സ്റ്റിൽസ് ലെബിസൺ ഗോപി എന്നിവരാണ് മറ്റു പ്രവര്‍ത്തകര്‍.
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...