
Actress
മൂന്നുമാസം പ്രായമായ മകൾക്ക് പാലൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്ത് നടി അഞ്ജലി; കയ്യടിച്ച് സോഷ്യൽ മീഡിയ
മൂന്നുമാസം പ്രായമായ മകൾക്ക് പാലൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്ത് നടി അഞ്ജലി; കയ്യടിച്ച് സോഷ്യൽ മീഡിയ

ജൂലൈ 23നാണ് നടി അഞ്ജലി ആദ്വികയ്ക്കു ജന്മം നല്കിയത്. സഹസംവിധായകനായ അജിത് രാജുവുമായി കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. മകളുടെ പേരിടൽ ചടങ്ങും ഇരുവരും ആഘോഷമാക്കിയിരുന്നു
ഇപ്പോഴിതാ മൂന്നുമാസം പ്രായമായ മകൾക്ക് പാലൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്യുകയാണ് നടി. ‘‘ഒരു ഡബ്ബിങ് അപാരത’’ എന്ന തലക്കെട്ടോടു കൂടി താരം തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. തമിഴ് സംവിധായകൻ അരുൺ സംവിധാനം ചെയ്ത നമൻ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിനുവേണ്ടിയുള്ള ഡബ്ബിങ് ആയിരുന്നു കുഞ്ഞിനേയും കയ്യിൽ വച്ച് അഞ്ജലി ചെയ്തുകൊടുത്തത്. പ്രസവവും ശിശുപരിപാലനവും ജോലിക്ക് തടസമാകും എന്ന് കരുതുന്ന താരങ്ങൾക്ക് ഒരു ഉത്തമ മാതൃകകൂടിയാണ് അഞ്ജലി. നടിയുടെ ഈ ചിത്രം പ്രേക്ഷകർ കയ്യടികളോടെ ഏറ്റെടുക്കുകയാണ്
അഞ്ജലി ഗർഭിണി ആയിരുന്നപ്പോൾ ചെയ്തു തുടങ്ങിയ ചിത്രമാണ് അരുൺ സംവിധാനം ചെയ്യുന്ന നമൻ. അഞ്ജലിയുടെ ഗർഭാവസ്ഥയുടെ പല ഘട്ടങ്ങൾ മാറുന്നതിനനുസരിച്ചാണ് ആ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചത്. ഒടുവിൽ പൂർണ ഗർഭിണിയായ കഥാപാത്രത്തെയാണ് ചിത്രത്തിലും കാണിക്കുന്നത്. തന്റെ ആരോഗ്യസ്ഥിതിക്കനുസരിച്ച് അണിയറപ്രവർത്തകർ ഒരുപാട് അഡ്ജസ്റ്റ് ചെയ്തു എന്ന് അഞ്ജലി പറഞ്ഞത്
ചിത്രത്തിന്റെ മലയാളം പതിപ്പിറക്കാനുള്ള ശ്രമത്തിലാണ് നമന്റെ നിർമാതാക്കൾ. മലയാളം പതിപ്പിനു ഡബ്ബ് ചെയ്യാനാണ് മൂന്നുമാസം പ്രായമായ മകളുമായി അഞ്ജലി ഡബ് ചെയ്യാനെത്തിയത്. അഭിനയത്തിന് കുടുംബത്തിനോളം പ്രാധാന്യം കൊടുക്കുന്ന അഞ്ജലി, പ്രസവിച്ച് രണ്ടു മാസം കഴിഞ്ഞപ്പോൾ തന്നെ ചെയ്തുകൊണ്ടിരുന്ന മലയാള പടം പൂർത്തിയാക്കാൻ സെറ്റിൽ എത്തിയിരുന്നു. പ്രസവശേഷം ശരീര സൗന്ദര്യം നഷ്ടമാകും കുഞ്ഞിനെ നോക്കാൻ ബുദ്ധിമുട്ടാകും എന്നുകരുതുന്ന ഇന്നത്തെ യുവ തലമുറയ്ക്ക് അഞ്ജലിയെപ്പോലെയുള്ള ഡെഡിക്കേറ്റഡായ കലാകാരികൾ ഉത്തമ ഉദാഹരണങ്ങളാണെന്ന് പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മികയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നടിയുടെ കരിയറിൽ തന്നെ...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...