സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പങ്കുവെച്ച് എത്താറുള്ള വ്യക്തിയാണ് അഞ്ചു പാര്‍വതി. ഇപ്പോഴിതാ അഞ്ചു പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലായി മാറുന്നത്. കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ടാണ് അഞ്ചുവിന്റെ പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു;
ഒരു അക്കാഡമിക് പരിപ്പുവട ചോദ്യം ചോദിക്കട്ടെ?
വ്യാജ സിദ്ധ വേഷം കെട്ടി മുഹമ്മദ് ഷാഫി എന്ന ഗജഫ്രോഡ് കൊടുംക്രിമിനൽ കം sexual pervert പ്ലാൻ ചെയ്ത് നടത്തിയ അരുംകൊലകളും അരാജകത്വവും കണ്ട് സിരകളിൽ രക്തം തിളച്ച എത്ര റെഡ് വോളൻ്റിയർമാർ അയാളുടെ പെരുമ്പാവൂരിലെ ഹോട്ടൽ അടിച്ചു തകർത്തു? എത്ര ഡിഫിക്കാർ അയാളുടെ ബസ് അടിച്ചു തകർത്തു? ഒന്നും വേണ്ട; എത്ര പേർ അയാളുടെ വീട്ടിലേയ്ക്ക് ജാഥ നടത്തി?
ഫ്രോഡായ സന്തോഷ് മാധവൻ അറസ്റ്റിലായപ്പോൾ അയാളുടെ ആശ്രമം മാത്രമല്ല കണ്ണിൽ കണ്ട മറ്റാശ്രമങ്ങളൊക്കെ തല്ലിത്തകർത്ത് പ്രബുദ്ധത കാട്ടിയ ചെങ്കനൽ പ്രബുദ്ധ മല്ലൂസിന് ഇപ്പോൾ രക്തം തിളയ്ക്കുന്നില്ലേ? നടൻ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ അയാളുടെ ഉടമസ്ഥതയിലുള്ള കൊച്ചി ഇടപ്പള്ളിയിലെയും കോഴിക്കോട് പുതിയറയിലേയും ദേ പുട്ട് എന്ന ഹോട്ടല്‍ അടിച്ചു തകര്‍ത്തു പ്രബുദ്ധത കാട്ടി റെഡ് മല്ലൂ ഗുയ്സിന് ഇപ്പോൾ രക്തം തിളയ്ക്കുന്നില്ലേ?
സഖാവ് AKG യ്ക്കെതിരെ പരാമർശം നടത്തിയതിൻ്റെ പേരിൽ തൃത്താല MLA ആയിരുന്ന വി.ടി.ബൽറാമിൻ്റെ ഓഫീസ് അടിച്ചു തകർത്ത , ഓഫീസിൽ കരി ഓയിൽ ഒഴിച്ച അതേ പ്രബുദ്ധ ചോപ്പ് യൂത്തുകൾക്ക് പെരുമ്പാവൂരിലേയ്ക്ക് പോകാൻ എന്തേ ചോര തെളയ്ക്കുന്നില്ല?കല്ലട ബസിൽ ഒരു സ്ത്രീക്ക് നേരെ പീഡനശ്രമമുണ്ടായിയെന്ന ആരോപണമുണ്ടായയുടൻ കല്ലട ബസ്റ്റുകളും തിരുവനന്തപുരത്തെ കല്ലടയുടെ ഓഫീസും തല്ലിത്തകർത്ത ചെമ്പട സഖാക്കൾക്ക് അസംഖ്യം സ്ത്രീകളെ അതിനിഷ്ഠൂരമായി പീഡിപ്പിച്ച ഒരുവൻ്റെ സ്ഥാപനത്തിനെതിരെ തിരിയാൻ എന്തേ കഴിയുന്നില്ല?
വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എൻജിനീയറിങ് അടിച്ചു തകർത്ത, രാജീവ് ചന്ദ്രശേഖരറിന്റെ റിസോർട്ട് അടിച്ചു തകർത്ത അതേ വീര്യമൊന്നും പെരുമ്പാവൂരുകാരൻ മുഹമ്മദ് ഷാഫിയുടെ സ്ഥാവര ജംഗമങ്ങളോട് തോന്നാത്തതിൻ്റെ കാര്യം എന്തായിരിക്കും?
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുറത്ത് വരുന്ന...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...