
Actress
താന്‍ ചിരിക്കുന്നതും നടക്കുന്നതും ആ നടിയെ പോലെയാണെന്ന് മമ്മൂട്ടി പറഞ്ഞു; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ
താന്‍ ചിരിക്കുന്നതും നടക്കുന്നതും ആ നടിയെ പോലെയാണെന്ന് മമ്മൂട്ടി പറഞ്ഞു; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ
Published on

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ നിരവധി വേറിട്ടകഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് ശ്വേത മേനോൻ. മലയാളത്തിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത് എങ്കിലും തമിഴ് തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലും താരം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി
താന്‍ ചിരിക്കുന്നതും നടക്കുന്നതും മറ്റൊരു നടിയെ പോലെയുണ്ട് എന്ന് മമ്മൂട്ടി പറഞ്ഞതായാണ് ശ്വേത പറയുന്നത്. അനശ്വരം എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പമുള്ള ഗാന രംഗത്തെ കുറിച്ചാണ് ശ്വേത സംസാരിച്ചത്.
മമ്മൂട്ടിയും ശ്വേതയും സംസാരിച്ച് കൊണ്ട് നടക്കുന്ന ഒരു രംഗം സിനിമയില്‍ ഉണ്ട്. രണ്ട് പേരും സംസാരിക്കുന്നത് ഗാനത്തിന്റെ സീനില്‍ കാണാം. മമ്മൂട്ടി എന്താണ് അപ്പോള്‍ തന്നോട് സംസാരിച്ചത് എന്നാണ് ശ്വേത മേനോന് ഇപ്പോള്‍ ഓര്‍ത്തെടുത്തിരിക്കുന്നത്.
‘സുഹാസിനിയെ പോലെയാണ് നീ നടക്കുന്നതും ചിരിക്കുന്നതും’ എന്നാണ് മമ്മൂക്ക പറഞ്ഞത്. സിനിമയുടെ ഒന്നും ഓര്‍മ്മയില്ലെങ്കിലും നടന്ന കാര്യങ്ങളെല്ലാം തനിക്ക് ഓര്‍മ്മയുണ്ട് എന്നാണ് ശ്വേത പറയുന്നത്. ജോമോന് സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ സിനിമയാണ് അനശ്വരം.
ശ്വേതയുടെ അരങ്ങേറ്റ സിനിമ കൂടിയാണ് അനശ്വരം. ചിത്രത്തില്‍ കാതറിന് എന്ന കഥാപാത്രമായാണ് ശ്വേത വേഷമിട്ടത്. മമ്മൂട്ടിയോടൊപ്പം പാലേരി മാണിക്യം എന്ന സിനിമയിലും ശ്വേത അഭിനയിച്ചിട്ടുണ്ട്. ചീരു എന്ന കഥാപാത്രത്തെയാണ് ശ്വേത സിനിമയില്‍ അവതരിപ്പിച്ചത്.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയാണ് ബനിത സന്ധു. സോഷ്യൽ മീഡിയയിലെല്ലാം നടിയുടെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ സാധിച്ച താരമാണ് നിമിഷ സജയന്. ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും...
ഉലകനായകൻ കമൽ ഹാസന്റെ മകളെന്ന പരിഗണനകളെ ഉപയോഗിക്കാതെ തന്റെ കരിയറിൽ വളർച്ച കണ്ടെത്താൻ ശ്രമിച്ച താരമാണ് ശ്രുതി ഹാസൻ. അഭിനയത്തിലും സംഗീതത്തിലും...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...