
Actress
മത്സരിക്കുന്നത് ഒരാളോട് മാത്രം , മറ്റാരോടും മത്സരത്തിനില്ലെന്ന് കനിഹ …!
മത്സരിക്കുന്നത് ഒരാളോട് മാത്രം , മറ്റാരോടും മത്സരത്തിനില്ലെന്ന് കനിഹ …!
Published on

മലയാളികള്ക്കും തമിഴ് സിനിമാ ലോകത്തിനുമെല്ലാം ഒരുപോലെ പരിചിതയായ നടിയാണ് കനിഹ. മോഡലിംഗ് രംഗത്ത നിന്നാണ് കനിഹ സിനിമയിലേക്ക് എത്തിയത്. തെലുങ്ക് സിനിമയിലൂടെയാണ് കനിഹ സിനിമാരംഗത്തേക്ക് അരങ്ങേറിയതെങ്കിലും നടി തിളങ്ങിയത് മലയാളത്തിലാണ്.
പഴശ്ശിരാജ, ഭാഗ്യദേവത, ദ്രോണ എന്നീ സിനിമകളിലൂടെയാണ് കനിഹ മലയാളികൾക്ക് പ്രിയങ്കരിയായത്. അടുത്തിടെ ബ്രോ ഡാഡി എന്ന സിനിമയിലും കനിഹ അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ നടി സജീവമാണ്. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് കനിഹ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരാളുടെ മത്സരം അവനവനോടായിരിക്കണമെന്നാണ് കനിഹ പറയുന്നത്
ഇത് എനിക്കെതിരെയാണ്. ഞാൻ ആരുമായും മത്സരിക്കുന്നില്ല. ഞാൻ എല്ലാ ദിവസവും എന്റെ മികച്ച പതിപ്പാകാൻ ശ്രമിക്കുന്നു, ഞാൻ ലളിതമായ ലക്ഷ്യങ്ങൾ വെക്കുന്നു. എന്നും രാവിലെ.
ചില ദിവസങ്ങൾ കഠിനമാണ്, ചില ദിവസങ്ങൾ കൂടുതൽ കഠിനമാണ്, ചില ദിവസങ്ങളിൽ നിങ്ങൾ അയോഗ്യനാണെന്ന് തോന്നിയേക്കാം, ചില ദിവസങ്ങളിൽ നിങ്ങൾക്ക് ലോകത്തിന്റെ ഉന്നതിയിലാണെന്ന് തോന്നിയേക്കാം! ജീവിതം ഒരു റോളർ കോസ്റ്ററാണ്, സ്വയം ധൈര്യത്തോടെ യാത്ര ആസ്വദിക്കൂ.
വെറുക്കുന്നവർ വെറുക്കും! നിങ്ങൾ മുന്നോട്ട് കുതിച്ചുകൊണ്ടേയിരിക്കുക, പുരോഗതി കൈവരിക്കുക. ഓർക്കുക ഇത് നിങ്ങൾക്കെതിരെ മാത്രമാണെന്ന്. ആരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിടർത്താൻ ശ്രമിക്കണമെന്ന് നടി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്റെ അനുയായികളോട് പറഞ്ഞിരുന്നു.
അവൾ എഴുതിയിരുന്നു, “ഇന്ന് സുഖം തോന്നണോ? ആരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിടർത്താൻ ശ്രമിക്കൂ. വീട്ടിൽ, ജോലിസ്ഥലത്ത്, നിങ്ങളുടെ സ്വന്തം കുടുംബാംഗങ്ങളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ആരെയെങ്കിലും അഭിനന്ദിക്കുക. ചിലപ്പോൾ അംഗീകാരവും അഭിനന്ദനവും ഒരുപാട് മുന്നോട്ട് പോയേക്കാമെന്നാണ് നടി ഇൻസ്റ്റയിൽ കുറിച്ചത്. നിരവധി പേരാണ് കമന്റ് രേഖപ്പെടുത്തുന്നത്
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...