
Movies
ടോവിനോയുടെ പാൻ ഇന്ത്യൻ ചിത്രം; കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് നായികമാർ
ടോവിനോയുടെ പാൻ ഇന്ത്യൻ ചിത്രം; കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് നായികമാർ

കരിയറിലെ ആദ്യ ട്രിപ്പിൾ റോൾ വേഷത്തിൽ ടോവിനോ തോമസ് എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലുടെ കഥ പറയുന്ന ചിത്രത്തില് മണിയന്, അജയന്, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പൂജ ചൊവ്വാഴ്ച നടന്നു.
ഒരു പാൻ ഇന്ത്യൻ ചിത്രമായി ആണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. 3 ഡി യിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികാ വേഷങ്ങളിൽ. തെന്നിന്ത്യൻ സെൻസേഷൻ കൃതി ഷെട്ടിയുടെ ആദ്യ മലയാള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, ജഗദീഷ് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളിൽ.
സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം യു.ജി.എം പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. മാജിക്ക് ഫ്രെയിംസും നിർമ്മാണത്തിൽ പങ്കാളികളാണ്. കളരി എന്ന കേരളത്തിന്റെ ആയോധനകലക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദിപു നൈനാൻ തോമസാണ് സംഗീത സംവിധാനം.
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല് അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
ഋഷഭ് ഷെട്ടി നായകനായി എത്താനിരിക്കുന്ന ‘കാന്താര- 2’യുടെ സെറ്റിൽ വീണ്ടും മരണം. മലയാളിയായ നടൻ വിജു വി.കെ ആണ് മരിച്ചത്. തൃശ്ശൂർ...
മലയാളത്തിലിപ്പോൾ റീറിലീസുകലുടെ കാലമാണ്. ജൂൺ ആറിന് മോഹൻലാൽ-അൻവർ റഷീദ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ‘ഛോട്ടാ മുംബൈ’ വീണ്ടും തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കുകയാണ്. 18...