
Movies
പുതിയ കൂട്ട് കെട്ട്, ദുൽഖർ,ഗോകുൽ സുരേഷ്, ജോഷി!!
പുതിയ കൂട്ട് കെട്ട്, ദുൽഖർ,ഗോകുൽ സുരേഷ്, ജോഷി!!
Published on

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ ചിത്രം ” കിംഗ് ഓഫ് കൊത്ത” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമായിരുന്നു റിലീസായത്. . ഇതുവരെ കാണാത്ത തീപ്പൊരി ലുക്കിലാണ് ദുൽഖർ ഫസ്റ്റ് ലുക്കിലുള്ളത്. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റർടൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്തയെന്ന് ഉറപ്പിക്കാം. ചിത്രത്തിൽ നടൻ ഗോകുൽ സുരേഷും ഒരു പ്രദാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
35 കൊല്ലം മുൻപ് മമ്മൂക്കയുടെ കരിയർ തന്നെ മാറ്റി മറിച്ച പടം ആയിരുന്നു ന്യൂ ഡൽഹി. ജോഷിയുടെ സംവിധാത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ചെറിയ റോളിൽ സുരേഷ് ഗോപിയും ഉണ്ട്. എന്നാൽ വർഷങ്ങൾ പിന്നിടുമ്പോൾ താരങ്ങളുടെ മക്കളും ഒരുമിച്ച് സ്ക്രീനിൽ എത്തുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നതാകട്ടെ പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി. തങ്ങളുടെ മക്കളിലൂടെ മൂന്ന് പേരും വീണ്ടും ഒന്നിക്കുകയാണ്
ഇന്ന് ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ മൂവി ആയിട്ടാണ് ‘കിംഗ് ഓഫ് കൊത്ത’ പുറത്തുവരുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്നാട്ടിലെ കാരൈക്കുടിയിൽ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. ദുൽഖറിനൊപ്പം വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത.
നാഷണൽ ലെവലിൽ ഗംഭീര വിജയ ചിത്രങ്ങളുടെ ഭാഗമായ സീ സ്റ്റുഡിയോസിന് നിർമ്മാണ പങ്കാളികളായി വേഫേറെർ ഫിലിംസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചതിൽ മലയാളത്തിൽ നല്ല സിനിമകൾ എത്തിക്കുന്നതിന് കാരണമാകുമെന്നും, പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാനോടൊപ്പവും അഭിലാഷ് ജോഷിയോടും ടീമിനുമൊപ്പം ആദ്യ മലയാള ചിത്രത്തിൽ പങ്കാളിയാകുന്നതിലുള്ള സന്തോഷവും സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്രിവാൾ അറിയിച്ചു.
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ബിഗ് ബഡ്ജറ്റിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം നിമീഷ് രവി, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. കിംഗ് ഓഫ് കൊത്തയിൽ സംഗീതം ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ നിർവഹിക്കുന്നു.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാറാം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി കിംഗ് ഓഫ് കൊത്ത സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ഉറപ്പുനൽകുന്നു.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...