
Malayalam Breaking News
കണ്ണിൽ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം – ഇന്ദ്രൻസ്
കണ്ണിൽ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം – ഇന്ദ്രൻസ്
Published on

By
കണ്ണിൽ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം – ഇന്ദ്രൻസ്
മോഹൻലാൽ എന്ന നടനെ പുരസ്കാര ചടങ്ങിൽ ക്ഷണിച്ചതിലൂടെ വൻ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ വിവാദങ്ങളെ നിഷ്പ്രഭമാക്കി മോഹൻലാൽ ചടങ്ങിലെത്തി . ചടങ്ങിലെ താരം മോഹൻലാൽ ആയിരുന്നെങ്കിലും ഇന്ദ്രൻസിന്റെ ദിനമായിരുന്നു അത്.
പുരസ്കാര നിറവിലും വിനയത്തോടെ ഇന്ദ്രന്‍സ് ‘കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ’ സമ്മതിക്കണം എന്ന് ഇന്ദ്രന്‍സിന്റെ ഡയലോഗ് നിറഞ്ഞചിരിയോടെയും കൈയ്യടിയോടെയുമാണ് സദസ് സ്വീകരിച്ചത്. ആളൊരുക്കം ചിത്രത്തിലെ പപ്പുപിഷാരടിയെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ഇന്ദ്രന്‍സിന്റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം സദസ്സില്‍ ഗംഭീരമായ കൈയടിയാണ് ഉയര്‍ന്നത്. ഇതിനിടയിലായിരുന്നു് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും ഏറ്റുവാങ്ങിയത്.
മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ രാഹുല്‍ റിജി നായര്‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന് സഞ്ജു സുരേന്ദ്രന്, മികച്ച സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന് ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര്‍ക്കാണ് പുരസ്കാരങ്ങള്‍ ലഭിച്ചിരിക്കുന്നത്.. ചലച്ചിത്രസംബന്ധിയായ പുസ്തകത്തിനും ലേഖനത്തിനുമുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു.
മികച്ച ചിത്രത്തിന്റെ നിര്‍മാതാവിനും സംവിധായകനും രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം. രണ്ട് ലക്ഷം രൂപയാണ് മികച്ച സംവിധായകനുള്ള സമ്മാനത്തുക. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും ലഭിക്കും.
indrans about state awards
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...