
Actor
ദേ ഇങ്ങോട്ട് നോക്കിയേ, സ്മൈൽ പ്ലീസ്, മാധ്യമ സുഹൃത്തുക്കൾക്കൊപ്പം മമ്മൂട്ടിയുടെ സെൽഫി; ചിത്രം വൈറൽ
ദേ ഇങ്ങോട്ട് നോക്കിയേ, സ്മൈൽ പ്ലീസ്, മാധ്യമ സുഹൃത്തുക്കൾക്കൊപ്പം മമ്മൂട്ടിയുടെ സെൽഫി; ചിത്രം വൈറൽ

മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോ വൈറലാകുന്നു. മാധ്യമപ്രവർത്തകർക്ക് ഒപ്പമുള്ള സെൽഫിയാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റോഷാക്ക് പ്രസ്മീറ്റിനിടെ പകർത്തിയ ചിത്രമാണ് ഇത്. ‘മീഡിയ ഫ്രണ്ട്സ്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
ഗ്രേസ് ആന്റണി, ജഗദീഷ് തുടങ്ങിയ താരങ്ങളും മമ്മൂട്ടിക്കൊപ്പം സെൽഫിയിൽ ഉണ്ട്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
“നിത്യഹരിത സൂപ്പർ സ്റ്റാർ, പ്രായം 60ൽ താഴെയെന്നെ തോന്നുള്ളൂവെങ്കിലും ഒരു 10 വർഷം കൂടി കഴിഞ്ഞ് ജനിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു, ക്യാമറയ്ക്ക് പിന്നിൽ നിന്നവരെ വരെ മുന്നിൽ എത്തിച്ച മഹാനടൻ, മെഗാസ്റ്റാറിൻ്റെ മെഗാ സെൽഫി, എന്നാലും ഇതിൽ ആരായിരിക്കും ചെറുപ്പക്കാരൻ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ പുറത്തുവന്ന ഫോട്ടോയും വൈറലാവുകയാണ്
അതേസമയം, റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 7ന് തിയറ്ററുകളില്‍ എത്തും. സമീർ അബ്ദുൾ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടൻ ആസിഫ് അലിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...