Connect with us

തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയാണ്, ഡ്രൈവിങ് സീറ്റിൽ സംയുക്തയാണ് ഞാൻ നിർദേശം കൊടുത്തതോടെ അവൾ ഒരു പാട്ട് പാടി, പിന്നീട് നടന്നത്

Actor

തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയാണ്, ഡ്രൈവിങ് സീറ്റിൽ സംയുക്തയാണ് ഞാൻ നിർദേശം കൊടുത്തതോടെ അവൾ ഒരു പാട്ട് പാടി, പിന്നീട് നടന്നത്

തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയാണ്, ഡ്രൈവിങ് സീറ്റിൽ സംയുക്തയാണ് ഞാൻ നിർദേശം കൊടുത്തതോടെ അവൾ ഒരു പാട്ട് പാടി, പിന്നീട് നടന്നത്

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. വിവാഹ ശേഷം സിനിമയിൽ നിന്നും താല്ക്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ് സംയുക്ത. ഇപ്പോഴും സംയുക്തയുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളികൾ.

യോഗ പഠനവുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ മുഴുകിയ സംയുക്ത ഇപ്പോള്‍ യോഗയില്‍ സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടറാണ്. പതിനഞ്ച് വര്‍ഷത്തോളമായി സംയുക്ത യോഗ ചെയ്യാന്‍ തുടങ്ങിയിട്ട്.

ഇപ്പോഴിത ഭാര്യ സംയുക്തയ്ക്കൊപ്പമുള്ള ചില രസകരമായ അനുഭവങ്ങൾ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ബിജു മേനോൻ.

‘സംയുക്തയുമൊത്ത് ഒരിക്കൽ തൃശൂര് നിന്ന് എറണാകുളത്തേക്ക് പോവുകയാണ്. ഡ്രൈവിങ് സീറ്റിൽ സംയുക്തയാണ്. യാത്ര തുടങ്ങിയപ്പോൾ മുതൽ ഞാൻ ഇടപെട്ട് തുടങ്ങി. ചിന്നൂ ബ്രേക്ക് ചെയ്യൂ.. ബ്രേക്ക്.. ആ ടിപ്പർ ഭായിയെ ശ്രദ്ധിക്കണേ. ഈ ഓട്ടോ ചിലപ്പോൾ റോങ്സൈഡിൽ വരും. ഓവർ ടേക് ചെയ്യൂ.. വേഗം.’

സംയുക്ത നന്നായി ഡ്രൈവ് ചെയ്യുന്നയാളാണ്. അറിയാഞ്ഞിട്ടല്ല. എങ്കിലും ഒരു ടെൻഷൻ. ഡ്രൈവിങ് അറിയാവുന്നവർ മുമ്പിലിരുന്നാൽ ഓടിക്കുന്നവർക്ക് പണി കിട്ടുമെന്നാണല്ലോ. ആദ്യമൊന്നും മൈൻഡ് ചെയ്യാതിരുന്ന സംയുക്ത കുറെക്കഴിഞ്ഞപ്പോൾ ഒരു പാട്ട് മൂളാൻ തുടങ്ങി… തനനാന താനാ താനാ തനനന.’ ‘ഇത് എവിടെയോ കേട്ടിട്ടുണ്ടല്ലോ… ആലോചിച്ചു. തനനാന നാന നാനന.. തനനാന നാന നാനന… കാര്യം മനസിലായി. അഴകിയ രാവണൻ. സംഗീത സംവിധായകനെ പാട്ട് പഠിപ്പിക്കാൻ‍ നോക്കുന്ന മമ്മൂട്ടിയോട് കുഞ്ചൻ പറയുന്ന ഡയലോഗ് ഓർമ വന്നു. എന്നാപ്പിന്നെ താൻ ചെയ്യ്… അന്ന് നിർത്തി ഇടപെടൽ.’

‘എന്നിട്ടും ഫ്രണ്ട് സീറ്റിൽ ഇരിക്കുമ്പോൾ സ്വയം ബ്രേക്കും ക്ലച്ചും ചവിട്ടാറുണ്ട് സംയുക്ത അറിയാതെ. ഓവർ കെയറിങ് അല്ല. നമ്മുടെ ലൈഫല്ലേ പ്രധാനം. യാത്രകളും ഡ്രൈവിങ്ങും ഒരുപാട് ഇഷ്ടമുള്ളയാളാണ്.’ ‘വാഹനങ്ങളോട് അത്ര ഭ്രമമൊന്നുമില്ല. റേഞ്ച് റോവറിലായിരുന്നു മുമ്പ് യാത്രകളെല്ലാം. ഇപ്പോൾ ഉള്ളത് ഇന്നൊവയും ഹോണ്ട സിആർവിയും’, ബിജു മേനോൻ പറയുന്നു. ഒരു തെക്കൻ തല്ല് കേസാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബിജു മേനോൻ സിനിമ. നാടൻ തല്ല് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

അഭിനയിക്കാന്‍ എന്നെക്കാള്‍ മടിയുള്ള ആളാണ് സംയുക്ത. ഇപ്പോള്‍ യോഗ പരിശീലനമൊക്കെ ആയി നടക്കുകയാണ്. അത് അവരുടെ തീരുമാനമാണ്. എപ്പോള്‍ വേണമെങ്കിലും അഭിനയിക്കാം. ഇഷ്ടപ്പെട്ട കഥാപാത്രം വന്നാല്‍ ചെയ്യാം എന്നാണ് ഭാര്യയുടെ രണ്ടാം വരവ് ഉണ്ടാകുമോയെന്ന് ചോദിച്ചപ്പോൾ ബിജു മേനോന്‍ ഒരിക്കൽ പറഞ്ഞത്.

More in Actor

Trending

Recent

To Top