സിനിമ തന്റെ ജീവിതമല്ല ജീവിതത്തിന്റെ ഭാഗം മാത്രമാണ് ; അച്ഛൻ അക്ടറായത് കൊണ്ട് തനിക്ക് കിട്ടിയ ഗുണം ഇത് മാത്രം : അഹാന കൃഷ്ണ പറയുന്നു !

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലൂപസ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചരിതയായി മാറിയ മുഖമാണ് നടി അഹാന കൃഷ്ണ. ഹിറ്റ് സംവിധായകനൊപ്പം തന്നെ നായികയായി അരങ്ങേറാൻ അഹാനയ്ക്ക് സാധിച്ചു. സിനിമ പക്ഷേ വലിയ വിജയമായില്ലെങ്കിലും അഹാനയുടെ കഥാപാത്രത്തിന്റെ പ്രകടനം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാവുകയും അംഗീകരിക്കുകയും ചെയ്തിരുന്നു.
അച്ഛൻ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ അഹാന ചുരുങ്ങിയകാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ട നയികമാരിൽ ഒരാളായി മാറിയിരുന്നു. ഇപ്പോഴിതാ അച്ഛൻ ഒരു അക്ടറായതിൻ്റെ ഗുണത്തെ കുറിച്ചും, തനിക്ക് സിനിമ എന്താണെന്നും പറയുകയാണ് അഹാന.
അച്ഛൻ അക്ടറായത് കൊണ്ട് തനിക്ക് രണ്ടേ രണ്ട് ഗുണമേ കിട്ടിട്ടുള്ളുവെന്നാണ് അവർ പറഞ്ഞത്. താൻ ജനിക്കുന്നതിന് മുൻപേ അച്ഛൻ സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലുള്ളവരെ കോൺടാക്ട് ചെയ്യണമെങ്കിൽ അവരുടെ നമ്പർ എടുത്ത് തരാൻ അച്ഛന് സാധിക്കും. പക്ഷേ ബാക്കിയൊക്കെ തന്റെ ഭാഗ്യമാണെന്നും അവർ പറഞ്ഞു.
തന്റെ ആദ്യ സിനിമ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമതൊരു സിനിമ തനിക്ക് കിട്ടിയത്. അച്ഛൻ ഒരു നടൻ അയതുകൊണ്ട് തന്നെ ഇതെല്ലാം സിനിമയുടെ ഒരു ഭാഗമാണെന്ന് തനിക്ക് അറിയാം. കുട്ടിക്കാലം മുതൽ അത് കാണാറുമുള്ളതാണ്. അതുകൊണ്ട് തന്നെ സിനിമ ഇല്ലാതിരുന്ന സമയത്ത് തനിക്ക് ഒരു വിഷമമോ സങ്കടമോ വന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇപ്പോഴും ഒരു വലിയ പ്രോജക്ട് വന്നിട്ട് ലാസ്റ്റ് മിനിറ്റ് തന്നെ എടുത്ത് മാറ്റിയാൽ വിഷമമാകും പക്ഷേ അതിനപ്പുറത്ത് തകർന്നുപോകുകയോ ഇല്ലാതാകുകയോ ചെയ്യില്ലെന്നും സിനിമ തന്റെ ജീവിതമല്ല ജീവിതത്തിന്റെ ഭാഗം മാത്രമാണെന്നും അഹാന പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...