സീ കേരളം ചാനലിലെ ഏറ്റവും രസകരമായ സീരിയല്‍ ആണ് മിസിസ് ഹിറ്റ്ലര്‍. ഷാനവാസ് ഷാനു നായകനായി എത്തിയ സീരിയലിൽ ഇപ്പോൾ അരുണ്‍ ജി രാഘവാണ് നടൻ. മേഘ്ന വിന്‍സെന്റെ ആണ് നായികാ കഥാപാത്രമായി എത്തുന്നത്.
മേഘ്നയുടെ കഥാപാത്രത്തിനൊപ്പം തന്നെ ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് ആലീസ് ക്രിസ്റ്റിയുടെ കഥാപാത്രം. നായികയുടെ സഹോദരി വേഷത്തിലാണ് ആലീസ് ക്രിസ്റ്റി എത്തുന്നത്. അതോടൊപ്പം അവിനാഷ് എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ ചെയ്യുന്നത് ദാവീദ് ജോണ്‍ ആണ്. തന്റെ കുടുംബ വിശേഷങ്ങളും ലൊക്കേഷന്‍ വിശേഷങ്ങളും എല്ലാം സ്ഥിരമായി ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും പങ്കുവയ്ക്കുന്ന ആലീസ് ക്രിസ്റ്റി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മിസിസ് ഹിറ്റ്ലറിന്റെ ലൊക്കേഷനിലെ ചില കാഴ്ചകളാണ് പങ്കുവയ്ക്കുന്നത്. അതില്‍ അവിനാഷുമായുള്ള തന്റെ രംഗം ചിത്രീകരിക്കുന്ന മേക്കിങ് വീഡിയോ നടി പങ്കുവച്ചത് ഇപ്പോള്‍ വൈറലാവുകയാണ്.
പ്രിയയെ അവിനാഷ് ബലം പ്രയോഗിച്ച് താലി കെട്ടുന്നതും, കെട്ടിയിട്ട് ആദ്യരാത്രി നടത്താന്‍ ശ്രമിയ്ക്കുന്നതും ഒക്കെയായ രംഗങ്ങള്‍ ചിത്രീകരിച്ചതിന്റെ മേക്കിങ് വീഡിയോ ആണ് ആലീസ് പങ്കുവച്ചിരിയ്ക്കുന്നത്. സീരിയല്‍ കാണുന്നതിനെക്കാള്‍ രസമാണ് മേക്കിങ് വീഡിയോ എന്ന് ചില ആരാധകര്‍ കമന്റില്‍ എഴുതുന്നു. അത്രയും ഫണ്‍ ആയിട്ടാണ് നെഗറ്റീവ് രംഗങ്ങള്‍ പോലും ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചിരിക്കുന്ന ഈമോജിയാണ് വീഡിയോക്ക് താഴെ കൂടുതലും വരുന്നത്.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ക്രിസ്റ്റിയുടെ തുടക്കം. തുടര്‍ന്ന് സ്ത്രീപഥം, കസ്തൂരിമാന്‍ എന്നിങ്ങനെയുള്ള സീരിലുകളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോള്‍ കൈയ്യടി നേടുന്നത് മിസിസ് ഹിറ്റ്ലറിലെ വേഷത്തിലൂടെയാണ്. കൂടാതെ യൂട്യൂബില്‍ നല്ല ഫാന്‍ ഫോളോയിങും നടിക്കുണ്ട്.
ഒരേ സമയം ഒന്നിലധികം സീരിയലുകളില്‍ പല തരത്തിലുള്ള വേഷം കൈകാര്യം ചെയ്യുന്ന നടന് എന്ന പ്രത്യേകത ദാവീദിന് ഉണ്ട്. മിസിസ് ഹിറ്റിലറിലെ അവിനാഷിന് പുറമെ, മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ സേതുപതി ഐപിഎസ് എന്ന വേഷവും അമ്മയറിയാതെ എന്ന സീരിയലില്‍ അമ്പാടി അര്‍ജുന്റെ വലംകൈ ആയ ടോണി എന്ന വേഷവും ദാവീദ് ചെയ്തു കൊണ്ടിരിയ്ക്കുകയാണ്.
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...