Connect with us

മെഗാ പരമ്പരയിലേക്ക് സിനിമാ താരം അനുശ്രീ എത്തുന്നു ; അമരാവതി ഡികെയുടെ വിവാഹ മാമാങ്കത്തിന് ഒരുങ്ങുമ്പോൾ ഡികെ ആരെ വരിക്കും എന്നറിയാൻ ആകാംഷയോടെ ആരാധാകർ!

Malayalam

മെഗാ പരമ്പരയിലേക്ക് സിനിമാ താരം അനുശ്രീ എത്തുന്നു ; അമരാവതി ഡികെയുടെ വിവാഹ മാമാങ്കത്തിന് ഒരുങ്ങുമ്പോൾ ഡികെ ആരെ വരിക്കും എന്നറിയാൻ ആകാംഷയോടെ ആരാധാകർ!

മെഗാ പരമ്പരയിലേക്ക് സിനിമാ താരം അനുശ്രീ എത്തുന്നു ; അമരാവതി ഡികെയുടെ വിവാഹ മാമാങ്കത്തിന് ഒരുങ്ങുമ്പോൾ ഡികെ ആരെ വരിക്കും എന്നറിയാൻ ആകാംഷയോടെ ആരാധാകർ!

മലയാള ടെലിവിഷൻ പ്രേക്ഷകരിലേക്ക് അടുത്തിടെ എത്തിയ പുതിയ പരമ്പരയാണ് മിസിസ്സ് ഹിറ്റ്ലർ. . ഏറെ പുതുമകളോടെ സീ കേരളത്തിൽ ആണ് മിസിസ്സ് ഹിറ്റ്‌ലർ സംപ്രേക്ഷണം ചെയ്യുന്നത്. പുതുമയുള്ള കഥാപാത്രങ്ങളും കഥയുമാണ് പരമ്പരയുടെ പ്രത്യേകത. മിസ്സിസ് ഹിറ്റ്ലറിൽ നായികയാകാൻ എത്തിയത് മേഘ്ന വിൻസെന്റും, നായകനായി ഷാനവാസ് ഷാനുവും ആണ് എത്തിയത്.

ചന്ദനമഴയിലെ അമൃതയ്ക്ക് ശേഷം മേഘ്‌ന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന പരമ്പരകൂടിയാണ് മിസ്സിസ് ഹിറ്റ്ലര്‍. സീത പരമ്പരക്ക് ശേഷം ഒന്നിലധികം പരമ്പരയിൽ ഷാനവാസ് പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും, രൂപത്തിലും ഭാവത്തിലും വ്യത്യസ്തതയുള്ള കഥാപാത്രമായിട്ടാണ് മിസ്സിസ് ഹിറ്റ്ലറിൽ ഷാനവാസ് എത്തിയത്. ഡികെ എന്നാണ് ഷാനു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ജ്യോതിർമയി എന്ന കഥാപാത്രമായിട്ടാണ് മേഘ്ന എത്തുന്നത്. വ്യത്യസ്ത സാഹചര്യത്തിൽ, വ്യത്യസ്ത സ്വഭാവത്തിൽ പെടുന്ന രണ്ടാളുകൾ ജീവിതം ഒന്നിക്കുമോ ഇല്ലയോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സീരിയൽ ആരാധകർ .

രണ്ടാം വിവാഹത്തിന് തയ്യാറെടുക്കകയാണ് ഡി കെ. ഈ അവസരത്തിൽ സിത്താരയോ അതോ ജ്യോതിയോ ആരാകും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് എത്തുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ . ജ്യോതി വരണം എന്ന് ഡികെയുടെ അമ്മ ആഗ്രഹിക്കുമ്പോൾ അതിനുള്ള എല്ലാ വഴികളും മരുമക്കൾ കൊട്ടിയടക്കുകയാണ് . എന്നാൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും, ഡികെയുടെ ജീവിതത്തിലേക്ക് ജ്യോതി എത്തുകയും തുടർന്നുണ്ടാകുന്ന പ്രശ്നനങ്ങളിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്.

അമരാവതി ഇപ്പോൾ ഡികെയുടെ വിവാഹ മാമാങ്കത്തിന് ഒരുങ്ങുകയാണ്. ഇതിനിടയിൽ വിവാഹത്തിന് അതിഥിയായി എത്തുന്നത് നടി അനുശ്രീയാണ്‌ എന്ന് ചാനൽ പുറത്തുവിട്ട പ്രൊമോയിൽ കാണിക്കുന്നുണ്ട്. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത എന്തോ ട്വിസ്റ്റ് ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്നാണ് പുതിയ പ്രമോ കാണുമ്പോൾ മനസിലാകുന്നത്. അതിലുപരി അനുശ്രീ ഒരു മെഗാ സീരിയലിലേക്ക് എത്തുന്നതിന്റെ സന്തോഷവും ആരാധകർക്കിടയിലുണ്ട്.

ഏപ്രിൽ 19ന് രാത്രി 8:30 മുതൽ പ്രക്ഷേപണം ആരംഭിക്കുന്ന സീരീയലിൻ്റെ ടീസർ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു . ഭാവത്തിലും പെരുമാറ്റത്തിലും കർക്കശക്കാരനായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടുള്ള ടീസർ വലിയ കൈയ്യടി നേടിയിരുന്നു. ഈ രണ്ടു തരക്കാരുടെ ഒരുമിച്ചുള്ള ജീവിതത്തിലെ മധുരവും കയ്പ്പും നിറഞ്ഞ കാഴ്ചകളാണ് പരമ്പരയുടെ പ്രധാന കഥാതന്തു.

“സീ കേരളത്തിൽ കല്ല്യാണ നാദസ്വര മേളം. അതിഥിയായി മലയാളത്തിൻ്റെ പ്രിയതാരം അനുശ്രീ എത്തുന്നു. താലികെട്ടിലേക്ക് നീങ്ങുന്ന മിസ്സിസ് ഹിറ്റ്ലറിൻ്റെ കാഴ്ചകൾ മറക്കാതെ കാണുക തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് നമ്മുടെ സ്വന്തം സീ കേരളം ചാനലിൽ”, എന്ന ക്യാപ്‌ഷൻ നൽകികൊണ്ടാണ് ചാനൽ പ്രൊമോ പുറത്തുവിട്ടത്.

about mrs hitler

More in Malayalam

Trending

Recent

To Top