മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോന്. നടിയാകണം എന്നായിരുന്നില്ല, ക്യാമറ പഠിക്കണം എന്നായിരുന്നു തന്റെ ആഗ്രഹമെന്ന് നിത്യ മേനോന്. 1998ല്‍ ‘ഹനുമാന്’ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് നിത്യ അഭിനയരംഗത്തേക്ക് വരുന്നത്. 2008ല്‍ പുറത്തിറങ്ങിയ ‘ആകാശഗോപുരം’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക ആയാണ് നിത്യ മലയാള സിനിമയിലേക്ക് എത്തുന്നത്.
അന്ന് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിനെക്കാള്‍ ലണ്ടനില്‍ ഷൂട്ടിംഗിനായി പോകാം എന്നതായിരുന്നു തന്റെ സന്തോഷം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നിത്യ മേനോന്. സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ‘ആകാശഗോപുര’ത്തിലേക്ക് ഓഫര്‍ വന്നത്. നടിയാകണം എന്നല്ല, ക്യാമറ പഠിക്കണമെന്നായിരുന്നു അന്നത്തെ മോഹം.
ലാലേട്ടനൊപ്പം അഭിനയിക്കുന്നതിനെക്കാള്‍ ലണ്ടനിലേക്ക് ഷൂട്ടിംഗിനായി പോകാം എന്നതായിരുന്നു അന്ന് തന്റെ സന്തോഷം. പിന്നെ, അഭിനയം ഹോബി പോലെയായി. ഓരോ സിനിമ വരുമ്പോഴും വിചാരിക്കും, ഇതു കൂടി ചെയ്തിട്ട് നിര്‍ത്തണം. വിധി കാത്തുവച്ച നിയോഗം മറ്റൊന്നാണ്. ഒരു പോയിന്റില്‍ വച്ച് തിരിച്ചറിഞ്ഞു ഇതാണ് കരിയര്‍ എന്ന്.
അതു സംഭവിച്ചിട്ട് കുറച്ചു വര്‍ഷമേ ആയുള്ളൂ. എപ്പോഴാണ് അതെന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അബദ്ധമാകും. കരിയറില്‍ ഇപ്പോള്‍ വലിയൊരു സ്വപ്നമുണ്ട്. പല ഭാഷകളില്‍, പലതരം കഥാപാത്രങ്ങള്‍ ചെയ്യണം. നല്ല സിനിമകളുടെ ഭാഗമാകണം. എല്ലാ കഥാപാത്രങ്ങളിലും എന്റെ കുറച്ചു രീതികള്‍ കൂടി ചേര്‍ക്കണം എന്നാണ് നിത്യ മേനോന് പറയുന്നത്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....