Connect with us

താന്‍ ഓടി വന്ന് ചാടാന്‍ നോക്കിയപ്പോള്‍ ലാലേട്ടന്‍ തന്നെ വന്ന് പിടിച്ചു, ജോഷി സാര്‍ അത് കണ്ട് പേടിച്ചു; തുറന്ന് പറഞ്ഞ് ഭാവന

Malayalam

താന്‍ ഓടി വന്ന് ചാടാന്‍ നോക്കിയപ്പോള്‍ ലാലേട്ടന്‍ തന്നെ വന്ന് പിടിച്ചു, ജോഷി സാര്‍ അത് കണ്ട് പേടിച്ചു; തുറന്ന് പറഞ്ഞ് ഭാവന

താന്‍ ഓടി വന്ന് ചാടാന്‍ നോക്കിയപ്പോള്‍ ലാലേട്ടന്‍ തന്നെ വന്ന് പിടിച്ചു, ജോഷി സാര്‍ അത് കണ്ട് പേടിച്ചു; തുറന്ന് പറഞ്ഞ് ഭാവന

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാവന. മോഹലാലിനൊപ്പം ഭാവന എത്തിയ ചിത്രമായിരുന്നു നരന്‍. നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്ന രസകരമായ ഒരു അനുഭവത്തെ കുറിച്ച് ഭാവന പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

വലിയൊരു സ്റ്റാര്‍ കാസ്റ്റ് ഉള്ള മൂവിയായിരുന്നു നരന്‍. ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്റെ പേര് ലീല എന്നായിരുന്നു. കഥ കേള്‍ക്കുമ്പോള്‍ തന്നെ ഭയങ്കര താല്പര്യമായിരുന്നു. ഈ കഥാപാത്രം എപ്പോഴും വീഴുമായിരുന്നു. നടക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് വീഴുന്നതായിരുന്നു കഥാപാത്രത്തിന്റെ പ്രത്യേകത. അത് തനിക്ക് ഭയങ്കര ഫണ്ണിയായിട്ട് തോന്നിയെന്നും അവര്‍ പറഞ്ഞു. അവിടെ നിന്ന് ഇവിടേക്ക് നടന്ന് വരുമ്പോള്‍ ഒന്ന് വീഴണമെന്നായിരുന്നു ജോഷി സാര്‍ സീന്‍സ് പറഞ്ഞ് തരുക.

വീഴാന്‍ പോവുകയാണെന്ന് പറഞ്ഞ് വീഴുമ്പോള്‍ നമ്മുടെ ബോഡിലാന്‍ഗ്വേജ് അങ്ങനെ മാറണം. അതായത് പരിക്ക് പറ്റരുത് എന്ന് കരുതി വീഴരുത്. സിനിമയില്‍ ഒരു ചാല് ചാടി കടക്കുന്ന സീന്‍ ഉണ്ട്. അതിലൊക്കെ ഞാന്‍ കുറേ തവണ വീണിട്ടുണ്ട്. കാരണം ലൈറ്റ് ശരിയാവില്ല, ക്യാമറ ശരിയായില്ല, ഫോക്കസായില്ല എന്ന പ്രശ്‌നങ്ങള്‍ കൊണ്ട് വീണ്ടും വീണ്ടും ഷോട്ട് എടുക്കണ്ടി വരുമായിരുന്നെന്നും ഭാവന പറഞ്ഞു.

അതുപോലെ സിനിമയിലെ ഒരു സീന്‍ താന്‍ ഓടി വന്ന് ചാടാന്‍ പോകുന്നതാണ്. ഓടി വരുമ്പോള്‍ തന്നെ ദൈവമേ രക്ഷിക്കണേ എന്ന് പറഞ്ഞാണ് വരുക. ഓടി വന്നിട്ട് ചാടാന്‍ പോകുമ്പോള്‍ പേടിച്ച് നില്‍ക്കണം അതായിരുന്നു സീന്‍. എന്റെ മനസില്‍ താന്‍ അവിടെ എത്തുമ്പോള്‍ നില്‍ക്കും എന്നായിരുന്നു. പക്ഷേ തന്റെ ഓട്ടം കാണുമ്പോള്‍ ഇവള്‍ ഇപ്പോള്‍ വീഴുമോ എന്നാണ് എല്ലാവരും വിചാരിക്കുക.

അവിടെ എത്തുമ്പോള്‍ നില്‍ക്കുമെന്ന് തനിക്കറിയാം. പക്ഷേ അവര്‍ വിചാരിക്കുന്നത് ഇവള്‍ ഇപ്പോള്‍ പോയി ചാടുമെന്നാണ്. അത്യാവശ്യം നല്ല ഉയരമുള്ള ഇടത്താണ് നില്‍ക്കുന്നത്. താന്‍ ഓടി വന്ന് ചാടാന്‍ നോക്കിയപ്പോള്‍ ലാലേട്ടന്‍ തന്നെ വന്ന് പിടിച്ചു. എന്താണ്.. ശരിക്കും ചാടുമോ എന്ന് ചോദിച്ചു. ജോഷി സാര്‍ അത് കണ്ട് പേടിച്ച് കട്ട് വിളിച്ചെന്നും ഭാവന പറഞ്ഞു.

More in Malayalam

Trending

Recent

To Top