Connect with us

ആ രംഗത്തിന് അയണ്‍ മാനുമായി ചില സമാനതകളുണ്ട്; തുറന്ന് പറഞ്ഞ് സംവിധായകന്‍

News

ആ രംഗത്തിന് അയണ്‍ മാനുമായി ചില സമാനതകളുണ്ട്; തുറന്ന് പറഞ്ഞ് സംവിധായകന്‍

ആ രംഗത്തിന് അയണ്‍ മാനുമായി ചില സമാനതകളുണ്ട്; തുറന്ന് പറഞ്ഞ് സംവിധായകന്‍

രണ്‍ബീര്‍ കപൂറിനെ നായകനാക്കി അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ബ്രഹ്മാസ്ത്ര’. ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുകയാണ്. ഫാന്റസി പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കാമിയോ വേഷത്തിന് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്.

ഇപ്പോഴിതാ കഥാപാത്രത്തെ മാര്‍വല്‍ സൂപ്പര്‍ ഹീറോ കഥാപാത്രമായ അയണ്‍ മാനുമായി താരതമ്യപ്പെടുത്തിയിരിക്കുകയാണ് അയാന്‍. സിനിമയിലെ മറ്റു കഥാപാത്രങ്ങളില്‍ നിന്നും ഷാരൂഖിന്റെ കഥാപാത്രം കുറച്ച് വ്യത്യസ്തനാണ്. ശ്രദ്ധിച്ചു നോക്കിയാല്‍ ആ രംഗത്തിന് അയണ്‍ മാനുമായി ചില സമാനതകളുണ്ട്.

വാനരാസ്ത്ര ശാസ്ത്രത്തിന്റെ ലോകത്തില്‍ നില്‍ക്കണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനാലാണ് ആ കഥാപാത്രത്തെ ശാസ്ത്രജ്ഞനായി കാണിച്ചത് എന്നും അയാന്‍ മുഖര്‍ജി പറഞ്ഞു. ‘അസ്ത്രാവേഴ്‌സ്’ കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സംവിധായകന്‍ അയാന്‍ മുഖര്‍ജീ സ്പിന്‍ ഓഫ് സിനിമകളെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

‘വാനരാസ്ത്ര’യ്‌ക്കൊപ്പം ‘ജലാസ്ത്ര’യും പശ്ചാത്തലമാക്കി സിനിമ ഒരുങ്ങുന്നുണ്ട്. ഇരു സിനിമകളും അസ്ത്രങ്ങളുടെ ആരംഭ കഥയും പറയും. രണ്‍ബീറും ആലിയയും സിനിമകളുടെ ഭാഗമാകുമെന്നും സൂചനകളുണ്ട്. കൊവിഡ് മഹാമാരിയ്ക്ക് ശേഷം റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന സിനിമയാണ് ബ്രഹ്മാസ്ത്ര.

ആഗോളതലത്തില്‍ 400 കോടിക്ക് അടുത്താണ് ചിത്രത്തിന്റെ കളക്ഷന്‍. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും മാത്രം ചിത്രം രണ്ടാം വാരം 50 കോടിയിലധികം കളക്ട് ചെയ്ത് കഴിഞ്ഞു. 225 കോടിയിലധികമാണ് സിനിമയുടെ ഇന്ത്യയിലെ ആകെ കളക്ഷന്‍.

More in News

Trending

Recent

To Top