
Movies
“എല്ലാ ഉത്തരത്തിനും ഒരു ചോദ്യം കാണും” ; “ഇനി ഉത്തരം” ട്രെയിലർ കണ്ട് ത്രില്ലെർ പ്രേമികൾ പറയുന്നു!
“എല്ലാ ഉത്തരത്തിനും ഒരു ചോദ്യം കാണും” ; “ഇനി ഉത്തരം” ട്രെയിലർ കണ്ട് ത്രില്ലെർ പ്രേമികൾ പറയുന്നു!
Published on

അപർണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന “ഇനി ഉത്തരം” സിനിമയുടെ ട്രെയിലർ കണ്ട് ആ ചോദ്യം എന്തെന്ന് ചോദിക്കുകയാണ് സിനിമാ പ്രേമികൾ. ത്രില്ലെർ പ്രേമികളെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന മാരക ട്രെയിലർ ആണ് കഴിഞ്ഞ ആഴ്ച പുറത്തുവന്നത്.
അപർണ്ണ ബാലമുരളിയുടെ വ്യത്യസ്തമായ വേഷം കാണാൻ കാത്തിരിക്കുന്നവരും നിരവധിയാണ്. സസ്പെൻസ് ത്രില്ലറായി പുറത്തിറക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധീഷ് രാമചന്ദ്രൻ ആണ്. താൻ കൊലപാതകം ചെയ്തെന്ന് പറഞ്ഞ് മാധവി പൊലീസിനെ സമീപിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. മാധവി എന്ന കഥാപാത്രമായിട്ടാണ് അപർണ്ണ ബാലമുരളി എത്തുന്നത്.
ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ&വി എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും.
രഞ്ജിത്ത്- ഉണ്ണി എന്നിവർ രചന നിർവ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്.
about ini utharam
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
പ്ലാൻ ബാലു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സന്ധ്യാ സുരേഷ് നിർമ്മിച്ച്, ബാലു എസ്.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തഗ്ഗ് 143/24 എന്ന...
ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് 2002ൽ പുറത്തെത്തിയ മീശമാധവൻ. ദിലീപും കാവ്യ മാധവനും ഒന്നിച്ചഭിനയിച്ച സിനിമകളിൽ ബോക്സ്ഓഫിസ് റെക്കോർഡുകൾ...
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കി പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ജൂൺ ആറിന്...