Connect with us

നടി ഭാവനയെ തേടി ആ വമ്പൻ നേട്ടം ; ആശംസയുമായി ആരാധകർ !

Movies

നടി ഭാവനയെ തേടി ആ വമ്പൻ നേട്ടം ; ആശംസയുമായി ആരാധകർ !

നടി ഭാവനയെ തേടി ആ വമ്പൻ നേട്ടം ; ആശംസയുമായി ആരാധകർ !

മലയാള സിനിമയ്ക്ക് ലഭിച്ച ഒരു ഭാഗ്യമാണ് നടി ഭാവന. നമ്മള്‍ എന്ന ചിത്രത്തില്‍ സഹനടിയായി എത്തിയ ഭാവന പിന്നീട് ചെയ്തത് നായിക കഥാപാത്രങ്ങളാണ്. ഭാവന നായികയായി എത്തിയ ഒട്ടുമിക്ക സിനിമകളും ഹിറ്റായിരുന്നു. തുടര്‍ന്ന് മലയാളത്തിനു പുറത്തും നിരവധി അവസരം ഭാവനയ്ക്ക് ലഭിച്ചുതുടങ്ങി.

വിവാഹത്തോടെ മലയാള സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും ഭാവനയെ അത്ര പെട്ടെന്നൊന്നും ആരാധകര്‍ മറന്നില്ല. ഇന്‍സ്റ്റഗ്രാം വഴി ഓരോ ഫോട്ടോ പങ്കുവയ്ക്കുമ്പോഴും ഭാവനയുടെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ ചോദിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അതിനുള്ള മറുപടിയും താരം നല്‍കി.

ഭാവന ഒരിടവേളയ്‍ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയില്‍ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയുടെ ചിത്രീകരണൺ പൂര്‍ത്തിയായിരിക്കുകയാണ്.

അരുണ്‍ റുഷ്‍ദി ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്.

ഭാവനയുടെ തിരിച്ചു വരവ് ആരാധകർ ആഘോഷമാക്കുമ്പോൾ മറ്റൊരു സന്തോഷം കൂടെ താരത്തിനെ തേടിയെത്തിയിരിക്കുകാണ് .ഇത് ഇരട്ടി സന്തോഷത്തിന്റെ നിമിഷമാണ് നടി ഭാവനയ്ക്കാണ് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുക്കുകയാണ് . ഇത് ആദ്യമായിട്ടല്ല ഒരു നടിക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖര്‍ക്കെല്ലാം കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നുണ്ട്.

നടി നഗ്മയ്ക്കും തെലുങ്ക് സംവിധായകന്‍ സുകുമാറിനുമെല്ലാം ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ആ പട്ടികയിലേക്കാണ് ഭാവനയും എത്തുന്നത്. വിശദമായ വിവരങ്ങളിലേക്ക്….

ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റലിന്റെ ആസ്ഥാനത്തെത്തിയാണ് ഭാവന ഗോള്‍ഡന്‍ സ്വീകരിച്ചത്. യുഎഇയിലെ പ്രമുഖരില്‍ ഇവിടെയുണ്ടായിരുന്നു. സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി ഭാവനയ്ക്ക് വിസ കൈമാറി. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും എല്ലാം യുഎഇ ഭരണകൂടം ഇത്തരത്തില്‍ ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കാറുണ്ട്. ഈ വിസകള്‍ക്ക് പത്ത് വര്‍ഷത്തെ കാലാവധിയാണ് ഉണ്ടാവുക.


കാലാവധിക്ക് ശേഷം ഗോള്‍ഡന്‍ വിസകള്‍ പുതുക്കി നല്‍കാറുണ്ട്. നേരത്തെ ഗോള്‍ഡന്‌സ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമായിരുന്നു അടുത്തിടെ ആദ്യമായി ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്. പക്ഷേ ഇന്ത്യന്‍ സിനിമയില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യത്തെ താരങ്ങളല്ല ഇവര്‍. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്കാണ് ആദ്യം ലഭിച്ചത്. കായിക മേഖലയില്‍ നിന്ന് സാനിയ മിര്‍സക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.മലയാളത്തിലെ യുവതാരങ്ങളായ ടൊവിനോ തോമസിനും പൃഥ്വിരാജിനുമായിരുന്നു അടുത്തതായി ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഗോള്‍ഡ് എന്ന ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പാണ് തനിക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിക്കും, ആശാ ശരത്തിനും, സുരാജ് വെഞ്ഞാറമൂടിനും ഗോള്‍ഡന്‍ വിസ നേരത്തെ ലഭിച്ചതാണ്. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, മലയാള സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള അബുദാബി സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും ദുല്‍ഖര്‍ പറഞ്ഞിരു

മലയാള സിനിമയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ ദമ്പതിമാരായി നസ്രിയയും ഫഹദ് ഫാസിലും മാറിയിരുന്നു. ഇരുവരും നേരിട്ടെത്തിയാണ് വിസ സ്വീകരിച്ചത്. നടന്‍ ദിലീപ്, നടി ശ്വേത മേനോന്‍, നടന്‍ നീരജ് മാധവ്, നിര്‍മാതാവ് മഹാസുബൈര്‍, നടി ലെന, അഞ്ജലി അമീര്‍, ഗായകന്‍ മധു ബാലകൃഷ്ണന്‍, സംവിധായകന്‍ എംഎ നിഷാദ്, എന്നിവര്‍ക്കെല്ലാം ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഭാവനയ്ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടി നഗ്മയ്ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചത്. ഇവര്‍ യുഎഇ സര്‍ക്കാരിന് നന്ദി അറിയിച്ചിരുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top