
News
അക്ഷയ് കുമാറിന്റെ ഹെയര്‍സ്റ്റൈലിസ്റ്റായ മിലന് ജാദവിന്റെ മരണം; കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടന്
അക്ഷയ് കുമാറിന്റെ ഹെയര്‍സ്റ്റൈലിസ്റ്റായ മിലന് ജാദവിന്റെ മരണം; കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് നടന്

അടുത്തിടെയായിരുന്നു ബോളിവുഡ് നടന് അക്ഷയ് കുമാറിന്റെ ഹെയര്‍സ്റ്റൈലിസ്റ്റായ മിലന് ജാദവ് മരിച്ചത്. പതിനഞ്ചു വര്‍ഷമായി അക്ഷയ് കുമാറിന്റെ ഹെയര്സ്പെഷ്യലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു മിലന്. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ വേദനയോടെ അക്ഷയ് കുമാര്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘താങ്കളെന്റെ ഹെയര്‍സ്റ്റൈലിസ്റ്റായി കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലധികം പ്രവര്‍ത്തിച്ചു. ആള്‍ക്കൂട്ടത്തിനിടയില്‍ ചിരിച്ചുകൊണ്ട് വേറിട്ട സ്റ്റൈലുകളുമായി താങ്കള്‍ ഉണ്ടായിരുന്നു. ഒരു സമയത്തും, എന്റെയൊരു മുടി പോലും സ്ഥാനം മാറിയിരിക്കാന്‍ താങ്കള്‍ അവസരം നല്‍കിയിട്ടില്ല. ഈ വേര്‍പാട് ഇപ്പോഴും അവിശ്വസനീയമാണ്. താങ്കള്‍ എന്നും ഓര്‍മ്മിക്കപ്പെടും,’ എന്നാണ് മിലന്റെ മരണത്തില്‍ അനുശോചിച്ച് കൊണ്ട് അക്ഷയ് കുമാര്‍ കുറിച്ചത്.
കാന്‍സര്‍ ബാധയെ തുടര്‍ന്നായിരുന്നു മിലന്റെ മരണം. ഇതിന് പിന്നാലെ മിലന്റെ കുടുംബത്തിന്റെ സംരക്ഷണം അക്ഷയ് കുമാര്‍ ഏറ്റെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. മിലന് അക്ഷയ് കുമാറുമായി വളരെ അടുത്ത ബന്ധമായിരുന്നെന്നും കാന്‍സറിന്റെ നാലാം സ്റ്റേജിലാണ് മിലന് എന്ന വാര്‍ത്ത അക്ഷയിനെ ഞെട്ടിപ്പിക്കുന്നതായിരുന്നെന്നും മിലന്റെ മരണത്തില്‍ അതീവദുഖിതനായ അക്ഷയ് മരണം അറിഞ്ഞയുടന്‍ മിലന്റെ കുടുംബവുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ഉറപ്പു നല്കി എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അതേസമയം, ഒടിടിയില്‍ റിലീസ് ചെയ്ത കട്ടപുട്ലിയിലാണ് ഒടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ അക്ഷയ് ചിത്രം. 2018 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം രാക്ഷസന്റെ ഹിന്ദി റീമേക്കാണ് കട്ടപുട്ലി. രഞ്ജിത് എം തിവാരിയാണ് ചിത്രം സംവിധാനം ചെയ്തത്. രാകുല്‍ പ്രീത് സിംഗാണ് ചിത്രത്തിലെ മറ്റൊരു താരം. അതേസമയം, അടുത്തിടെ പുറത്തിറങ്ങിയ അക്ഷയ് ചിത്രം ‘രക്ഷ ബന്ധന്’ പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ മടങ്ങി.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...