Connect with us

ഈ കിളവിയ്ക്ക് ഒന്ന് അടങ്ങി ഒതുങ്ങി ഇരുന്നൂടേ എന്ന കമെന്റുകൾ…; വിമർശനങ്ങൾ ധാരാളമാണെങ്കിലും സാമ്പത്തികമായി ബിഗ് ബോസ് നല്ലൊരു തുക തന്നു; മറ്റൊരു ഗുണം കൂടിയുണ്ടായി ;തുടന്നുപറഞ്ഞ് സൂര്യ മേനോന്‍!

News

ഈ കിളവിയ്ക്ക് ഒന്ന് അടങ്ങി ഒതുങ്ങി ഇരുന്നൂടേ എന്ന കമെന്റുകൾ…; വിമർശനങ്ങൾ ധാരാളമാണെങ്കിലും സാമ്പത്തികമായി ബിഗ് ബോസ് നല്ലൊരു തുക തന്നു; മറ്റൊരു ഗുണം കൂടിയുണ്ടായി ;തുടന്നുപറഞ്ഞ് സൂര്യ മേനോന്‍!

ഈ കിളവിയ്ക്ക് ഒന്ന് അടങ്ങി ഒതുങ്ങി ഇരുന്നൂടേ എന്ന കമെന്റുകൾ…; വിമർശനങ്ങൾ ധാരാളമാണെങ്കിലും സാമ്പത്തികമായി ബിഗ് ബോസ് നല്ലൊരു തുക തന്നു; മറ്റൊരു ഗുണം കൂടിയുണ്ടായി ;തുടന്നുപറഞ്ഞ് സൂര്യ മേനോന്‍!

ബിഗ് ബോസ് ഷോയില്‍ പങ്കെടുത്ത് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂര്യ ജെ മേനോൻ. ബിഗ് ബോസ് മൂന്നാം സീസണിലാണ് സൂര്യ പങ്കെടുത്തത്. മത്സരത്തിന്റെ അവസാന ദിവസങ്ങള്‍ വരെ ഷോയില്‍ നിന്നിട്ടാണ് സൂര്യ പുറത്തേക്ക് പോവുന്നത്.

എന്നാല്‍ സഹമത്സരാര്‍ഥിയോട് തോന്നിയ ഇഷ്ടം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സൂര്യയ്ക്ക് നേരിടേണ്ടി വന്നത് വളരെ മോശം അനുഭവങ്ങളായിരുന്നു. ഷോ അവസാനിച്ചു പുറത്തുവന്നെങ്കിലും സൂര്യയ്ക്ക് എതിരെ മോശം കമെന്റുകളുമായി നിരവധി പേരാണ് എത്തിയത്.

പുറത്തിറങ്ങിയതോടെ തനിക്കും മാതാപിതാക്കള്‍ക്കുമെല്ലാം ആക്രമണം നേരിടേണ്ടി വന്നെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ടുവെന്നാണ് സൂര്യ ഇപ്പോൾ പറയുന്നത്. മകള്‍ അങ്ങനൊരു ഷോ യില്‍ പോയതില്‍ ഞങ്ങള്‍ക്കും അഭിമാനമുണ്ടെന്ന് സൂര്യയുടെ മാതാപിതാക്കളും പറയുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് ബിഗ് ബോസ് അനുഭവങ്ങള്‍ സൂര്യ തുറന്ന് പറഞ്ഞത്.

വാക്കുകൾ വായിക്കാം പൂർണ്ണമായി, “ബിഗ് ബോസില്‍ പോയത് സാമ്പത്തികമായി ഗുണം ചെയ്തു. തൊണ്ണൂറ്റിയൊന്നാമത്തെ ദിവസമാണ് പുറത്താവുന്നത്. അതുവരെയേ ഷോ ഉണ്ടായിരുന്നുള്ളു. ഏറ്റവും വലിയ സന്തോഷം നല്‍കിയ മറ്റൊരു കാര്യം കൂടിയുണ്ട്.

ഞാന്‍ ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പ് പതിമൂന്നോളം സിനിമകളില്‍ അഭിനയിച്ചിട്ടും ആര്‍ക്കും അറിയില്ലായിരുന്നു. അഞ്ച് പടങ്ങളില്‍ നായികയായി അഭിനയിച്ചു. ബാക്കിയൊക്കെ മമ്മൂക്കയുടെയും ലാലേട്ടന്റെയുമൊക്കെ സിനിമകളായിരുന്നു.

ബിഗ് ബോസ് പോയതിലൂടെ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചു. ഇതൊരു ജനകീയ ഷോ ആയത് കൊണ്ട് എല്ലാവരും കണ്ടു. അന്നേരമാണ് സൂര്യ എന്നൊരു വ്യക്തി ഇവിടെയുണ്ടെന്ന് എല്ലാവരും മനസിലാക്കുന്നത്. ബിഗ് ബോസ് എന്റെ കരിയറില്‍ ഒത്തിരി ഗുണമായി. പക്ഷേ കൊറോണ കത്തി നില്‍ക്കുന്ന സമയത്താണ് ഞങ്ങള്‍ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങുന്നത്. ആ സമയത്ത് കുറച്ച് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ചാനലുകളില്‍ പോയി അഭിമുഖം കൊടുക്കാനോ ഒന്നും സാധിച്ചില്ല.

ബിഗ് ബോസിന് ശേഷം സംഘടിതമായി എന്നെ ആക്രമിക്കുകയായിരുന്നു. ഒരു ആറ് മാസത്തോളം ഞാന്‍ എയറില്‍ തന്നെയായിരുന്നു. ഈ അടുത്താണ് ഒന്ന് താഴേക്ക് ഇറങ്ങിയത്. എനിക്ക് മാത്രമല്ല ഒത്തിരി പേര്‍ക്ക് ഇതുപോലെ ഉണ്ടായിട്ടുണ്ട്. പക്ഷേ അവര്‍ കരിയറിന് ഭീഷണിയാവുമോ എന്നോര്‍ത്ത് പറയാതെ ഇരുന്നതാണ്.

വയസിനെ കളിയാക്കിയുള്ള കമന്റുകളാണ് എനിക്ക് വന്നിട്ടുള്ളതില്‍ കൂടുതലും. ഞാന്‍ മുപ്പത് വയസിന് മുകളിലുള്ള ആളാണ്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ എന്ത് പോസ്റ്റ് ഇട്ടാലും അതിന് താഴെ വരുന്ന കമന്റ് കിളവി എന്നായിരിക്കും. ഈ കിളവിയ്ക്ക് ഒന്ന് അടങ്ങി ഒതുങ്ങി ഇരുന്നൂടേ എന്നൊക്കെയാണ് പലരും പറയുന്നത്.

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും ഇതേ കമന്റുമായി എത്തുന്നുണ്ട്. മാത്രമല്ല മാതാപിതാക്കളെ പോലും വിടാതെ സൈബര്‍ ആക്രമണം നടത്തുകയാണെന്നും നടി പറഞ്ഞു. മക്കളെ നന്നായി വളർത്തണമെന്നാണ് മാതാപിതാക്കളോട് പലരും പറഞ്ഞതെന്നും സൂര്യ പറയുന്നു.

about soorya j menon

More in News

Trending

Recent

To Top