Connect with us

ഇന്ത്യൻ സിനിമയിൽ കണ്ടിട്ടുള്ളതിൽ സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടന്മാരിൽ ഒരാളാണ് ദുൽഖർ ; തുറന്ന് പറഞ്ഞ് ആർ ബാൽക്കി!

Actor

ഇന്ത്യൻ സിനിമയിൽ കണ്ടിട്ടുള്ളതിൽ സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടന്മാരിൽ ഒരാളാണ് ദുൽഖർ ; തുറന്ന് പറഞ്ഞ് ആർ ബാൽക്കി!

ഇന്ത്യൻ സിനിമയിൽ കണ്ടിട്ടുള്ളതിൽ സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടന്മാരിൽ ഒരാളാണ് ദുൽഖർ ; തുറന്ന് പറഞ്ഞ് ആർ ബാൽക്കി!

തെന്നിന്ത്യൻ സിനിമകളിലും ഇപ്പോഴിതാ ബോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദുൽഖർ സൽമാൻ. ആർ ബാൽക്കി സംവിധാനം ചെയ്ത് സെപ്തംബർ 23-ന് തിയേറ്ററുകളിൽ ഇറങ്ങുന്ന ചുപ്പ് എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സൈക്കോളജിക്കൽ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം വിമർശനങ്ങളും നിഷേധാത്മക അവലോകനങ്ങളും അനുഭവിക്കുന്ന ഒരു കലാകാരന്റെ വേദനയാണ് ചിത്രീകരിക്കുന്നത്. ഇപ്പോഴിതാ ഛുപിനായി ദുൽഖറിനെ തെരഞ്ഞെടുക്കാനുള്ള കാരണം പറയുകയാണ് സംവിധായകൻ.

ദുൽഖറിനെ സൂക്ഷമായി നിരീക്ഷിച്ച് വരികയായിരുന്നു. അദ്ദേഹത്തിന്റെ ജോലി മതിപ്പുളവാക്കി. ഇന്ത്യൻ സിനിമയിൽ താൻ കണ്ടിട്ടുള്ളതിൽ സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കുന്ന നടന്മാരിൽ ഒരാളാണ് ദുൽഖർ എന്നാണ് സംവിധായകൻ പറയുന്നത്. അതിനാൽ തന്നെ ചിത്രത്തിലെ വേഷത്തിന് ദുൽഖറിനേപ്പോലെ ഒരാളെയാണ് ആവശ്യമെന്ന് കരുതി. നടന് തിരക്കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബല്‍കി പറഞ്ഞു.

പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ഛുപ് ഒരുങ്ങുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. ബല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

More in Actor

Trending

Recent

To Top