Connect with us

കേരളം വിട്ടോ? മാസ് ലുക്കില്‍ രാജസ്ഥാനിൽ, ആളെ മനസ്സിലായോ.. ലൊക്കേഷൻ ചിത്രവുമായി ജനപ്രിയ നായകൻ; ചിത്രം വൈറൽ

Actor

കേരളം വിട്ടോ? മാസ് ലുക്കില്‍ രാജസ്ഥാനിൽ, ആളെ മനസ്സിലായോ.. ലൊക്കേഷൻ ചിത്രവുമായി ജനപ്രിയ നായകൻ; ചിത്രം വൈറൽ

കേരളം വിട്ടോ? മാസ് ലുക്കില്‍ രാജസ്ഥാനിൽ, ആളെ മനസ്സിലായോ.. ലൊക്കേഷൻ ചിത്രവുമായി ജനപ്രിയ നായകൻ; ചിത്രം വൈറൽ

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ.
മലയാളികൾ ആഘോഷമാക്കിയ ഈ ഹിറ്റ് കോംമ്പോ വീണ്ടും സ്ക്രീനിലെത്തുമ്പോൾ ചിരിയുടെ പൂരമാകും സമ്മാനിക്കുകയെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാൽ പല കാരങ്ങളാൽ ചിത്രീകരണം താൽകാലികമായി നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ഒടുക്കം വീണ്ടും ഷൂട്ടിംഗ് ഈ യടുത്ത കാലത്ത് പുനരാരംഭിച്ചു. മുംബൈയിൽ ആയിരുന്നു ഷൂട്ടിംഗ് പുനരാരംഭിച്ചത്. ചിത്രത്തിന്റേതായി വരുന്ന പോസ്റ്ററുകളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്

ഇപ്പോഴിതാ ദിലീപ് പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മെറിഡിയയിൽ ശ്രദ്ധ നേടുന്നത്. വോയ്സ് ഓഫ് സത്യനാഥൻ എന്ന അടികുറിപ്പോടെ പങ്കുവെച്ച ചിത്രമാണിത്. രാജസ്ഥാൻ എന്ന ഹാഷ് ടാഗും നൽകിയിട്ടുണ്ട്. രാജസ്ഥാനിൽ ചിത്രീകരിച്ച ഒരു ഗാന രംഗമാണിത്

ഇനി പിള്ളേരൊക്കെ അങ്ങ് മാറി ഇരി… ഇനി ചെറുക്കന്റെയും കൂട്ടരുടെയും കളിയാണ്, പൊളി song ആണെന്ന് തോന്നുന്നു. ദിലീപേട്ടാ ഇത് നമ്മൾ പൊളിക്കും, ദിലീപേട്ടൻ തിരിച്ചു വരവ് കട്ട വെയിറ്റിങ് തുടങ്ങിയ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് ഇപ്പോഴും വിചാരണ നേരിടുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടൻ

ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. മുംബൈ നഗരത്തിലൂടെ നടക്കുന്ന ദിലീപിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്.

കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉര്‍വശി ആയിരുന്നു നായിക. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.

അതേസമയം രാമലീലയ്ക്കു ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്നു. ഉദയ് കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി തമന്ന നായികയായി എത്തുന്നു. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമാണം. ദിലീപിന്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പൂജ അടുത്തിടെ കൊട്ടാരക്കര ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു നടന്നത്

More in Actor

Trending

Recent

To Top