
News
‘പൊന്നിയിന്‍ സെല്വന്’ ഹിന്ദിയിലെത്തിക്കുന്നത് പെന്‍ സ്റ്റുഡിയോസ്
‘പൊന്നിയിന്‍ സെല്വന്’ ഹിന്ദിയിലെത്തിക്കുന്നത് പെന്‍ സ്റ്റുഡിയോസ്

തെന്നിന്ത്യയില്‍ നിന്ന് ഹിന്ദിയിലെത്തി അടുത്ത കാലത്ത് വിജയം കണ്ട ചിത്രങ്ങളായ ‘ആര്‍ആര്‍ആര്‍’, ‘വിക്രം’, ‘സീതാ രാമം’ എന്നിവ ഹിന്ദിയിലെത്തിച്ചത് പെന്‍ സ്റ്റുഡിയോസ് ആയിരുന്നു. ഇപ്പോഴിതാ തമിഴകത്തിന്റെ ഇതിഹാസ ചിത്രമായി പ്രതീക്ഷിക്കപ്പെടുന്ന മണിരത്നം ചിത്രം ‘പൊന്നിയിന്‍ സെല്വന്’ ഹിന്ദിയിലെത്തിക്കുന്നതും പെന്‍ സ്റ്റുഡിയോസ് ആണെന്നാണ് വിവരം.
സാഹിത്യകാരന് കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ‘പൊന്നിയിന്‍ സെല്വന്’ ഒരുക്കുന്നത്. വന്‍ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിന് എത്തുന്നത്. എ ആര് റഹ്മാനാണ് സംഗീത സംവിധായകന്. ‘പൊന്നിയിന്‍ സെല്‍വനി’ ലേതായി ഇതുവരെ പുറത്തുവിട്ട ഗാനങ്ങള്‍ വന്‍ ഹിറ്റായി മാറിയിട്ടുണ്ട്.
വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, ഐശ്വര്യാ റായ് ബച്ചന്, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്.
തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ആദ്യ ഭാഗമായ ‘പൊന്നിയിന്‍ സെല്വന്1’ 2022 സെപ്റ്റംബര്‍ 30ന് പ്രദര്‍ശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...