
Uncategorized
ട്രോളന്മാരുടെ പ്രിയപ്പെട്ട ദശമൂലം ദാമു നായകനായെത്തുന്നു !!!സംവിധായകൻ ഷാഫി ദശമൂലത്തെ കുറിച്ച് ..
ട്രോളന്മാരുടെ പ്രിയപ്പെട്ട ദശമൂലം ദാമു നായകനായെത്തുന്നു !!!സംവിധായകൻ ഷാഫി ദശമൂലത്തെ കുറിച്ച് ..

By
ട്രോളന്മാരുടെ പ്രിയപ്പെട്ട ദശമൂലം ദാമു നായകനായെത്തുന്നു !!!സംവിധായകൻ ഷാഫി ദശമൂലത്തെ കുറിച്ച് ..
ട്രോളന്മാർ താരമാക്കിയ കഥാപാത്രമാണ് ദശമൂലം ദാമു . മമ്മൂട്ടിയുടെ ചട്ടമ്പിനാട്ടിലെ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രമാണ് ദശമൂലം ദാമു . ഏറെ ചിരിപ്പിച്ച ഈ കഥാപാത്രമാണിപ്പോൾ ട്രോളന്മാരുടെ പ്രിയ താരം. ദശമൂലം ദാമുവിന്റെ സിനിമ വേണം എന്ന ആവശ്യം സോഷ്യൽ മീഡിയയിൽ സജീവവുമായിരുന്നു. ഇപ്പോൾ ദശമൂലം തിരിച്ചു വരികയാണ് സിനിമയിലൂടെ.
ഏവരുടെയും ഇഷ്ടകഥാപാത്രമായ ദാമുവിനെ നായകനാക്കി ഒരു സിനിമയെടുക്കണമെന്ന് സംവിധായകന് ഷാഫിയോട് അടുത്തിടെ ട്രോളന്മാര് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം സംവിധായകന് വ്യക്തമായി മറുപടി ആദ്യം നല്‍കിയിരുന്നില്ല,
ഇപ്പോഴിതാ ദശമൂലം ദാമു എന്ന ടൈറ്റില്‍ തന്നെ വൈകാതെ ഒരു ചിത്രമുണ്ടാവുമെന്ന സൂചനയുമായി സംവിധായകന് ഷാഫി രംഗത്തെത്തിയിരിക്കുകയാണ്. ചട്ടമ്പിനാടിലെ ദശമൂലം ദാമുവിനെ ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം താമസിക്കാതെ തന്നെ ഉണ്ടാകുമെന്നാണ് സംവിധായകന് പറയുന്നത്. ദാമുവിനെ നായകനാക്കി ചെയ്യാന്‍ പറ്റിയ ഒരു കഥ തന്റെ പക്കലുണ്ടെന്നും സംവിധായകന് പറഞ്ഞു.
ഹാസ്യത്തിന് മുന്‍തൂക്കം നല്‍കികൊണ്ട് ദശമൂലം ദാമുവിന്റെ കഥയെക്കുറിച്ച് സുരാജിനെ അറിയിച്ചെന്നും താരം വളരെ സന്തോഷത്തിലാണെന്നും ഷാഫി പറയുന്നു. ഒരു ബോംബ് കഥയ്ക്ക് ശേഷം ധാരാളം ചിത്രങ്ങള്‍ അണിയറയിലുണ്ടെന്നും എങ്ങനെ തുടങ്ങണമെന്ന ആശങ്കയിലാണ് താനെന്നും എന്നാല്‍ സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഒട്ടും വൈകിപ്പിക്കാതെ തന്നെ ദശമൂലം ദാമുവിന്റെ വര്‍ക്കുകളിലേക്ക് കടക്കുമെന്നും ഷാഫി പറഞ്ഞു.
director shafi about dhashamoolam dhamu
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ മനസില്‍ നിന്നും ഒരിക്കലും മായാത്ത ചിരിയാണ് കലാഭവന്‍ മണി. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം മലയാളികളുടെ മനസില്‍ പകരംവെക്കാനില്ലാത്ത വ്യക്തിത്വമാണ്...