Connect with us

മോഹൻലാൽ വരുമെന്ന പ്രതീക്ഷയിൽ വാടക വീട്ടിൽ അര ലക്ഷം രൂപ ചിലവാക്കി മോടി പിടിപ്പിച്ചു കാത്തിരുന്നു ; മോഹൻലാൽ വരുമെന്ന് പറഞ്ഞു രോഗ ബാധിതരായ കുടുംബത്തെ ഫാൻസ്‌ അസോസിയേഷൻ കബളിപ്പിച്ചു.

Uncategorized

മോഹൻലാൽ വരുമെന്ന പ്രതീക്ഷയിൽ വാടക വീട്ടിൽ അര ലക്ഷം രൂപ ചിലവാക്കി മോടി പിടിപ്പിച്ചു കാത്തിരുന്നു ; മോഹൻലാൽ വരുമെന്ന് പറഞ്ഞു രോഗ ബാധിതരായ കുടുംബത്തെ ഫാൻസ്‌ അസോസിയേഷൻ കബളിപ്പിച്ചു.

മോഹൻലാൽ വരുമെന്ന പ്രതീക്ഷയിൽ വാടക വീട്ടിൽ അര ലക്ഷം രൂപ ചിലവാക്കി മോടി പിടിപ്പിച്ചു കാത്തിരുന്നു ; മോഹൻലാൽ വരുമെന്ന് പറഞ്ഞു രോഗ ബാധിതരായ കുടുംബത്തെ ഫാൻസ്‌ അസോസിയേഷൻ കബളിപ്പിച്ചു.

മോഹൻലാൽ വരുമെന്ന പ്രതീക്ഷയിൽ വാടക വീട്ടിൽ അര ലക്ഷം രൂപ ചിലവാക്കി മോടി പിടിപ്പിച്ചു കാത്തിരുന്നു ; മോഹൻലാൽ വരുമെന്ന് പറഞ്ഞു രോഗ ബാധിതരായ കുടുംബത്തെ ഫാൻസ്‌ അസോസിയേഷൻ കബളിപ്പിച്ചു.

മോഹൻലാൽ ഫാൻസ്‌ തമ്മിലുള്ള പ്രശ്നത്തിൽ ബലിയാടായത് രോഗ ശയ്യയിലായ ദമ്പതികൾ . മോഹൻലാൽ എത്തുമെന്ന് പറഞ്ഞു ഇവരെ ഫാൻസ്‌ അസ്സോസിയേഷൻ അംഗങ്ങൾ ചതിക്കുകയായിരുന്നു. മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷനും യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ ഓർഗനൈസേഷനും തമ്മിലുള്ള പ്രശ്നത്തിൽ സാധുക്കളായ ദമ്പതികളെ കരുവാക്കുകയായിരുന്നു.

ശ്രീകാര്യം പൗഡിക്കോണം മഞ്ജുഷാ ഭവനിൽ സന്തോഷ്(40),ലേഖ(34) എന്നീ ദമ്പതികളാണ് ഫാൻസുകാരുടെ ക്രൂരമായ കബളിപ്പിക്കലിന് ഇരയായത്. രാജ്യത്തെ പ്രഥമ അവയവദാന ദമ്പതികളാണ് ഇവർ. അവയവദാനത്തിന് ശേഷം വേണ്ട ചികിത്സ ലഭ്യമാകാതിരുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പിടികൂടിയതോടെ തീരെ അവശ നിലയിലാണ് ഇവർ. ജീവിക്കാനായി ബുദ്ധിമുട്ടുന്ന ഇവരുടെകഥ ജനം ടിവി, മനോരമ ന്യൂസ് എന്നീ ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് മുതലെടുത്താണ് ഫാൻസുകാർ ഇവരെ കബളിപ്പിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് സന്തോഷിന്റെ മൊബൈൽ നമ്പരിലേക്ക് ഒരു ഫോൺകോൾ വരുന്നത്. മോഹൻലാലിന്റെ പ്രൈവറ്റ് സെക്രട്ടറിയാണെന്നും പേര് മനോജ് എന്നും പരിചയപ്പെടുത്തിയായിരുന്നു .മോഹൻലാൽ നിങ്ങളുടെ വാർത്ത കണ്ടു എന്നും വീട്ടിലേക്ക് വരാൻ താത്പര്യം അറിയിച്ചിട്ടുണ്ട് എന്നും അയാൾ പറഞ്ഞു. വരുന്ന വിവരം ആരോടും പറയണ്ട എന്നും വൈകുന്നേരം ആറുമണിക്കും ഒൻപതിനും ഇടയിലായിരിക്കും വരിക എന്നും അറിയിച്ചു. ഇത് കേട്ട സന്തോഷ് ആകെ സന്തോഷത്തിലായി. ഏറെ ദുരിതത്തിലായ തന്റെ കുടുംബത്തെ കാണാൻ മോഹൻലാൽ വരുന്നുവെന്ന സന്തോഷത്തിലായിരുന്നു ഇയാൾ .

Actor Mohanlal and director Ranjith during a photo session for Manorama Onam Annual 2015

രണ്ട് ദിവസം കഴിഞ്ഞ് ഒരു ഗൾഫ് നമ്പരിൽ നിന്നും കോൾ വന്നു. പ്രൈവറ്റ് സെക്രട്ടറി ഹരിയാണെന്നും അടുത്ത ആഴ്ചതന്നെ മോഹൻലാൽ വീട്ടിലെത്തും എന്നും അറിയിച്ചു. യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ ഓർഗനൈസേഷനിൽ അംഗത്വമുള്ളയാളാണ് സന്തോഷ്. ഇതോടെ വിവരം യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ കാരെ അറിയിച്ചു. അവരും ഏറെ സന്തോഷത്തിലായിരുന്നു. മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷനിൽ നിന്നും തെറ്റി പിരിഞ്ഞ് പുതിയ സംഘടന രൂപീകരിച്ച ഇവർക്ക് മോഹൻലാലിനെ അടുത്ത് കാണാൻ കഴിയും എന്നതിന്റെ സന്തോഷത്തിലുമായി. കഴിഞ്ഞ 28 ന് എത്തുമെന്നാണ് ഫോണിൽ ബന്ധപ്പെട്ടവർ അറിയിച്ചത്. ഇതിനെ തുടർന്ന് മോഹൻ ലാലിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ചെയ്യാൻ തുടങ്ങി.

സന്തോഷ് താമസിക്കുന്ന വാടക വീട്ടിൽ കേറി ഇരിക്കാൻ ഒരു നല്ലൊരു കസേര പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ അടുത്തുള്ള ഫർണ്ണീച്ചർ ഷോപ്പിൽ നിന്നും കടം മേടിച്ച് അരലക്ഷം രൂപയോളം വിലവരുന്ന സോഫയും കർട്ടനുകളും വാങ്ങി മോടി വരുത്തി. ലാലിന് കുടിക്കാൻ നൽകാൻ ജ്യൂസും തയ്യാറാക്കി. വീട്ടിലേക്ക് വരാൻ വഴിയില്ലാത്തതിനാൽ അടുത്ത വീട്ടിലെ പറമ്പിലൂടെ വഴി ഒരുക്കി ട്യൂബ് ലൈറ്റും തെളിയിച്ചു. ഇങ്ങനെ പ്രതീക്ഷയോടെ ഇഷ്ടതാരത്തെ കാണാൻ ആ കുടുംബം നാട്ടുകാർക്കൊപ്പം കാത്തിരുന്നു. എന്നാൽ രാവേറെ ചെന്നിട്ടും മോഹൻ ലാലിനെ കാണാനില്ല.

വാർഡ് കൗൺസിലറും ഫാൻസ് കാരും ഇരുന്നു മഷിഞ്ഞപ്പോൾ സ്ഥലത്തെത്തിയ ഒരു മാധ്യമ പ്രവർത്തകൻ ആന്റണി പെരുമ്പാവൂരിനെ വിളിച്ചു ലാൽ എവിടെ എത്തി എന്നന്വേഷിച്ചു. ഫോൺവിളി കേട്ട് പെരുമ്പാവൂരും മറ്റുള്ളവരും ഒരുപോലെ ഞെട്ടി. അങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല എന്ന് മറുപടികേട്ടപ്പോളാണ് തങ്ങൾ വഞ്ചിതരായി എന്ന് കുടുംബത്തിന് മനസ്സിലായത്.

credits ; marunadan malayali

fans association deceives poor family

More in Uncategorized

Trending

Recent

To Top