
Malayalam
മകനെ കൈയ്യില്‍ വെച്ച് ഇരിയ്ക്കുന്ന ചിത്രവുമായി വിഷ്ണു, അനുശ്രീയുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചോ? പുതിയ ചിത്രം വൈറൽ
മകനെ കൈയ്യില്‍ വെച്ച് ഇരിയ്ക്കുന്ന ചിത്രവുമായി വിഷ്ണു, അനുശ്രീയുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചോ? പുതിയ ചിത്രം വൈറൽ

അടുത്തിടെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് നടി അനുശ്രീയുടെ വിവാഹമോചന വർത്തയാണ്. കുഞ്ഞ് വന്ന് മാസങ്ങള്‍ക്കുള്ളില്‍ ദമ്പതിമാര്‍ വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ ഭര്‍ത്താവുമായി പിണക്കത്തിലാണെന്നും ചെറിയ അകല്‍ച്ചയിലാണെന്നും അനുശ്രീ പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ അനുശ്രീയുടെ ഭർത്താവ് വിഷ്ണുവിന്റെ ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പ്രശ്നം ഏതാണ്ട് പരിഹരിച്ചു എന്ന സൂചനയാണ് വിഷ്ണുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും മനസ്സിലാവുന്നത്.
മകന് ആരവിനെ കൈയ്യില്‍ വച്ച് ഇരിയ്ക്കുന്ന ചിത്രമാണ് വിഷ്ണുവിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ചിത്രത്തില്‍ അനുശ്രീയില്ല. പ്രശ്നങ്ങള്‍ പറഞ്ഞ് പരിഹരിക്കാന്‍ വിഷ്ണു തയ്യാറായോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
തങ്ങള്‍ക്ക് ഇടയിലെ കമ്യൂണിക്കേഷന്‍ ഗ്യാപ് ആണ് പ്രശ്നം, അല്ലാതെ വലിയ കുഴപ്പങ്ങളൊന്നും ഇല്ല എന്നാണ് കഴിഞ്ഞ ദിവസം നല്കിയ അഭിമുഖത്തിലും അനുശ്രീ പറഞ്ഞത്. പ്രസവത്തിന് ശേഷം പോസ്റ്റ്പാര്‍ട്ടം പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വിഷ്ണുവുമായി സംസാരിക്കാന്‍ തനിയ്ക്ക് കഴിഞ്ഞില്ല. തന്റെ അവസ്ഥ മനസ്സിലാക്കാന്‍ വിഷ്ണുവിനും സാധിച്ചില്ല. അതില്‍ കുറച്ച് വാശി കൂടെ കടന്ന് വന്നപ്പോള്‍ രണ്ടാളും പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യാതെയായി. ചിലപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള പ്രശ്നം പെട്ടന്ന് തീര്‍ന്നേക്കാം, ചിലപ്പോള്‍ തീരില്ലായിരിയ്ക്കാം എന്നാണ് അനുശ്രീ അനു ജോസഫിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
അതിന് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റും അനുശ്രീ പങ്കുവച്ചു. കൂറേ കാലത്തിന് ശേഷം മനസമാധാനത്തോടെ ഒരു ലോങ് ഗ്രൈവ് പോയി എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. അതില്‍ സ്വതന്ത്രയായ കലാകാരി, സിംഗിള്‍ മോം, ഓരോ നിമിഷവും ആസ്വദിയ്ക്കുന്നു എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും ഉണ്ടായിരുന്നു. സിംഗിള്‍ മോം എന്ന പ്രയോഗം പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ വിവാഹ മോചന വാര്‍ത്തകള്‍ വീണ്ടും ശക്തമായി പ്രചരിയ്ക്കാന്‍ തുടങ്ങി. അതിനിടയിലാണ് ഇപ്പോള്‍ വിഷ്ണു കുഞ്ഞിനെ എടുത്ത് ഇരിയ്ക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരിയ്ക്കുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
വില്ലൻ വേഷങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി മാറിയ താരമാണ് കോട്ടയം പാല സ്വദേശിയിയായ ചാലി പാല. ചില ചിത്രങ്ങളിൽ ശ്രദ്ധേയമായ...