Connect with us

നെറ്റ്ഫ്‌ലിക്‌സില്‍ പ്രസിദ്ധീകരിക്കുന്ന നിലവിലെ സബ്‌ടൈറ്റിലുകള്‍ ഞങ്ങളുടെ സൃഷ്ടിയില്‍ നിന്ന് ഗണ്യമായി എഡിറ്റ് ചെയ്തതും വെള്ളം ചേര്‍ത്തതുമായ പതിപ്പാണ്; നെറ്റ്ഫ്‌ലിക്‌സിനെതിരെ സബ്‌ടൈറ്റില്‍ ആര്‍ട്ടിസ്റ്റുകള്‍

Malayalam

ബോക്‌സ് ഒഫീസില്‍ വമ്പന്‍ ഹിറ്റായി മാറിയ ടൊവിനോ തോമസ് ചിത്രമായിരുന്നു ‘തല്ലുമാല’. ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയില്‍ നല്‍കിയിരിക്കുന്ന സബ്‌ടൈറ്റിലുകള്‍ എഡിറ്റ് ചെയ്തിരിക്കുന്നു എന്ന പരാതിയുമായി എത്തിയിരിക്കുകയാണ് സബ്‌ടൈറ്റില്‍ ആര്‍ട്ടിസ്റ്റുകള്‍. ഫില്‍ ഇന്‍ ദി ബ്ലാങ്ക്‌സ് എന്ന സബ്‌ടൈറ്റില്‍ ആര്‍ട്ടിസ്റ്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടേ നെറ്റ്ഫ്‌ലികസിനെതിരെ എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഞങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ടീമിന് കൈമാറിയ ‘തല്ലുമാല’ എന്ന സിനിമയുടെ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ ക്രിയേറ്റീവ് ഡയറക്ടറും എഴുത്തുകാരിലൊരാളുമായ ശ്രീ മുഹ്‌സിന്‍ പെരാരി എന്നിവരുമായി അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍, നെറ്റ്ഫ്‌ലിക്‌സില്‍ പ്രസിദ്ധീകരിക്കുന്ന നിലവിലെ സബ്‌ടൈറ്റിലുകള്‍ ഞങ്ങളുടെ സൃഷ്ടിയില്‍ നിന്ന് ഗണ്യമായി എഡിറ്റ് ചെയ്തതും വെള്ളം ചേര്‍ത്തതുമായ പതിപ്പാണെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്.

സബ്‌ടൈറ്റിലുകളില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയ ചെറിയ ചില സൂക്ഷ്മതകള്‍ പോലും എഡിറ്റ് ചെയ്യപ്പെട്ടു. പ്രത്യേകിച്ച് സിനിമയിലെ പാട്ടുകള്‍. പാട്ടുകളുടെ സബ്‌ടൈറ്റിലുകള്‍ അവര്‍ വന്‍തോതില്‍ താഴ്ത്തികളയുകയും അവയെ ആത്മാവില്ലാത്തവരാക്കുകയും ചെയ്തു.

സബ്‌ടൈറ്റില്‍ ചെയ്യുന്നത് ഒരു സര്‍ഗ്ഗാത്മക സൃഷ്ടിയാണ്, അതിന്റെ ലക്ഷ്യ ഭാഷ, സംസ്‌കാരം, നര്‍മ്മം, അര്‍ത്ഥം പ്രാദേശിക സൂക്ഷ്മതകള്‍ എന്നിവ പരിഗണിക്കേണ്ടതുണ്ട്. മാത്രമല്ല, സബ്‌ടൈറ്റില്‍ ആര്‍ട്ടിസ്റ്റ്/രചയിതാവ്/സംവിധായകന്‍ എന്നിവരുടെ സമ്മതമില്ലാതെ സബ്‌ടൈറ്റിലുകള്‍ എഡിറ്റ് ചെയ്യുന്നത് അന്യായവും അനീതിയുമായാണ് ഞങ്ങള്‍ കാണുന്നത്. അതുകൊണ്ട് തന്നെ നെറ്റ്ഫ്‌ലിക്‌സും മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളും ഇങ്ങനെ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

More in Malayalam

Trending

Recent

To Top