“ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും: വിനയന് ആശംസയുമായി ഹരീഷ് പേരടി!

സംവിധായകൻ വിനയന്റെ ബ്രഹ്മാണ്ഡ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് പ്രദർശനം തുടരുകയാണ്. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ സിജു വിൽസനാണ് ആറാട്ടുപുഴ വേലയാധുനപണിക്കർ എന്ന നവോത്ഥാന നായകനെ അവതരിപ്പിക്കുന്നത്. നടൻ സിജു വിത്സനെയും സംവിധായകൻ വിനയനെയും അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ വിനയന് ആശംസ അറിയിച്ച് കൊണ്ട് നടൻ ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
“ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും…വിനയൻ സാർ ആശംസകൾ”, എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. മലയാള സിനിമാസ്വാദകർ ഏറെ കാത്തിരുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഒരിടവേളക്ക് ശേഷം വിനയൻ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്. ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു മികച്ച പ്രകടനം തന്നെ കാഴ്ച വച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കഥാപാത്രത്തോട് പൂർണമായും നീതി പുലർത്താൻ നടന് സാധിച്ചുവെന്നും അഭിപ്രായമുണ്ട്.
സെപ്റ്റംബർ 8നാണ് പത്തൊമ്പതാം നൂറ്റാണ്ട് തിയറ്ററുകളിൽ എത്തിയത്. . കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ധന്യ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പരസ്യകല ഓള്‍ഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍ ഉബൈനി യൂസഫ്, ആക്ഷന്‍ സുപ്രീം സുന്ദര്‍, രാജശേഖന്, മാഫിയ ശശി, പ്രൊഡക്ഷൻ കണ്ട്രോളര് ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് രാജന് ഫിലിപ്പ്, ഷെറിന് സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജേഴ്സ് ജിസ്സണ്‍ പോള്‍, റാം മനോഹര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...
1957-58 കാലത്തെ കേരളത്തിലെ മലയോര മേഘലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. വലിയ വിജയങ്ങൾ നേടിയ ക്വീൻ,...