Connect with us

സ്ഫടികം ആട് തോമ എന്ന റൗഡിയുടെ കഥയല്ല. അച്ഛൻ, മകൻ, അമ്മ, സഹോദരി തുടങ്ങി മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ സ്ക്രിപ്റ്റ് ആണ് ഭരതൻ തയ്യാറാക്കിയത്, നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഇതാണ്; തുറന്ന് പറ‍ഞ്ഞ് ഗായത്രി അശോക്

Movies

സ്ഫടികം ആട് തോമ എന്ന റൗഡിയുടെ കഥയല്ല. അച്ഛൻ, മകൻ, അമ്മ, സഹോദരി തുടങ്ങി മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ സ്ക്രിപ്റ്റ് ആണ് ഭരതൻ തയ്യാറാക്കിയത്, നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഇതാണ്; തുറന്ന് പറ‍ഞ്ഞ് ഗായത്രി അശോക്

സ്ഫടികം ആട് തോമ എന്ന റൗഡിയുടെ കഥയല്ല. അച്ഛൻ, മകൻ, അമ്മ, സഹോദരി തുടങ്ങി മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ സ്ക്രിപ്റ്റ് ആണ് ഭരതൻ തയ്യാറാക്കിയത്, നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഇതാണ്; തുറന്ന് പറ‍ഞ്ഞ് ഗായത്രി അശോക്

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാാണ് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം ചിത്രം പുറത്തിറങ്ങി 27 വർഷങ്ങൾക്കിപ്പുറവും മോഹൻലാൽ അവതരിപ്പിച്ച ആടു തോമ എന്ന നായകകഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.

സാധരണ ഒരു കുടുംബ ചിത്രമായാണ് സ്ഫടികം ഒരുക്കിയത്. എന്നാൽ പത്രങ്ങളിൽ വന്ന തെറ്റായ പല റിപ്പോർട്ടുകളും സിനിമയെ മോശമായി ചിത്രീകരിക്കുകയും ഷൂട്ടിങ്ങ് നിന്ന് പോകുക വരെ ചെയ്തിരുന്നുവെന്ന് തുറന്ന് പറ‍ഞ്ഞ് ഗായത്രി അശോക്.

സ്ഫടികത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തത് താനായിരുന്നു. സിനിമ പ്രഖ്യാപിച്ച സമയത്ത് അന്നത്തെ മാധ്യമങ്ങൾ സ്ഫടികത്തിന് മറ്റൊരു തരത്തിലുള്ള ഇമേജ് ആയിരുന്നു നൽകിരുന്നത്. താൻ‌ നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രശ്നവും അതായിരുന്നു. ചിത്രത്തിൻറെ ഇമേജ് മാറ്റി എടുക്കുക. ഡേറ്റിന്റെ പ്രശ്നമുൾപ്പെടെയുള്ള കാരണങ്ങളാൽ ഷൂട്ടിങ്ങ് തുടങ്ങി കഴിഞ്ഞ് ഒരു വർഷത്തോളം ചിത്രീകരണം നീണ്ട് പോയിരുന്നു. സിനിമയിൽ ആദ്യമെടുത്തത് മോഹൻലാലും സിൽക് സ്മിതയും ചേർന്നുള്ള കുറേ സീനുകളാണ്.

സിൽക് സ്മിത ​​ഗ്ലാമറസായി വരുന്ന ചില സീനുകൾ ഉണ്ട് മോഹൻലാലിനെ ഉഴിയുന്നതും പുറം തിരുമ്മിക്കൊടുക്കുന്നതും. പത്രങ്ങളിൽ നിന്ന് വരുന്ന റിപ്പോർട്ടേഴ്സ് കാട്ടിക്കൂട്ടുന്ന ചില കുഴപ്പങ്ങൾ ഉണ്ട്. അവർ സെറ്റിൽ വരുമ്പോൾ കാണുന്ന സംഭവങ്ങൾ വെച്ചിട്ടാണ് സിനിമയ്ക്ക് പബ്ലിസിറ്റി കൊടുക്കുന്നത്. ഇവർ ആദ്യം വന്നപ്പോൾ മനസ്സിലാക്കിയത് ആടിന്റെ ചോര കുടിച്ച് ഓടുന്ന ഒരാളുടെ കഥയാണെന്നാണ്’

ചുടു ചോര കുടിച്ച് ഓടിക്കഴിഞ്ഞാൽ മനുഷ്യന്റെ ശരീരത്തിന് ആരോ​ഗ്യം കിട്ടുമെന്ന്. അതുപോലത്തെ ഒരു കഥാപാത്രമാണ് മോഹൻലാൽ എന്നാണ് പലരും എഴുതിയത്. അതു കൊണ്ടാണ് ഇയാളെ ആട് തോമയെന്ന് വിളിക്കുന്നത് എന്നൊക്കെയാണ് പലരും എഴുതിയത്, മോഹൻലാലിനൊപ്പം സിൽക് സ്മിത അഭിനയിക്കുന്നെന്നും പറഞ്ഞ് പത്രക്കാരും മാ​ഗസിൻകാരും വളരെ കാര്യമായി ഇതിന്റെ ഫോട്ടോസ് എടുത്ത് മാ​ഗസിനുകളിൽ വാർത്തയാക്കി.ഒരു മാ​ഗസിനിൽ തന്നെ എട്ട് പേജും പത്ത് പേജും ആണ് ഇതിന്റെ റിപ്പോർട്ടുകൾ വരുന്നത്. ആടിനെ പച്ചയ്ക്ക് കഴുത്തറുത്ത് ചുടുചോര കുടിക്കുന്ന ആട് തോമ, കൂട്ടത്തിൽ നിൽക്കുന്നത് മാദക തിടമ്പായ സിൽക് സ്മിത. ഇങ്ങനെയൊക്കെ ഇമേജ് വന്നിട്ട് പടം തൽക്കാലം ഒന്ന് നിന്നു. പിന്നെ ഒരു വർഷത്തോളം കഴിഞ്ഞിട്ടാണ് പടം വീണ്ടും ഷൂട്ട് ചെയ്യുന്നത്.

”യഥാർത്ഥത്തിൽ സ്ഫടികം ആട് തോമ എന്ന റൗഡിയുടെ കഥയല്ല. അച്ഛൻ, മകൻ, അമ്മ, സഹോദരി തുടങ്ങി മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ അസ്സൽ ഒരു സ്ക്രിപ്റ്റ് ആണ് ഭരതൻ തയ്യാറാക്കിയത്. ഈ പടം ആണ് തനിക്ക് പരസ്യം ചെയ്യാനായി കിട്ടുന്നത്’. ഈ ഇമേജ് മൊത്തം മാറ്റിയെടുക്കണമെന്നതായിരുന്നു താൻ നേരിട്ട വെല്ലുവിളിയെന്നും ​ഗായത്രി അശോക് പറഞ്ഞു

More in Movies

Trending

Recent

To Top