അമ്പോ കളി കാര്യമായി’ഓണാഘോഷത്തിനിടയിൽ തമ്മിലടിച്ച് അൻഷിതയും , രമ്യയും ; സംഭവം ഇങ്ങനെ !

മിനിസ്ക്രീൻ പ്രേക്ഷകർക്കായി തിരുവോണം പ്രമാണിച്ച് നിരവധി പുതിയ പ്രോഗ്രാമുകളാണ് ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് അക്കൂട്ടത്തിൽ മലയാളത്തിലെ പ്രമുഖ ചാനലായ ഏഷ്യാനെറ്റും നിരവധി സ്പെഷ്യൽ പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്തിരുന്നു. ഒപ്പം നിരവധി പുതിയ സിനിമകളുടെ സംപ്രേഷണം ചാനലിലുണ്ടായിരുന്നു.
സീരിയൽ-സിനിമാ രംഗത്തെ താരങ്ങൾ അണിനിരന്ന പരിപാടികളായിരുന്നു ഏറെയും. അക്കൂട്ടത്തിൽ ഏറെ ജനശ്രദ്ധ നേടിയ പരിപാടിയാണ് കുക്ക് വിത്ത് കോമഡി. തമാശയും പാചകവുമില്ല കലർന്ന രസകരമായ പരിപാടിയായിരുന്നു കുത്ത് വിത്ത് കോമഡി.
നടി, ഗായിക, അവതാരിക, യുട്യൂബർ തുടങ്ങി വിവിധ ടാഗുകളിൽ തിളങ്ങുന്ന പേർളി മാണിയായിരുന്നു പരിപാടിയുടെ അവതാരിക. ബിഗ് ബോസിന് ശേഷം ഒരു പക്ഷെ പേർളി മാണി ഏഷ്യാനെറ്റുമായി ചേർന്ന് ചെയ്ത ഏറ്റവും ശ്രദ്ധിക്കപ്പെട്ട പരിപാടിയാണ് കുക്ക് വിത്ത് കോമഡി.
ക്രിസ്ത്യൻ ബ്രദേഴ്സ് അടക്കമുള്ള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി കനിഹയായിരുന്നു വിധി കർത്താക്കളിൽ ഒരാൾ. ഒപ്പം ഒരു ഷെഫും താരങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ രുചിച്ച് ഏറ്റവും ബെസ്റ്റ് കണ്ടെത്താനായി ഉണ്ടായിരുന്നു.
ഗംഭീരമായി പോയികൊണ്ടിരുന്ന പരിപാടിയിൽ അപ്രതീക്ഷിതമായി രണ്ട് താരങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നടി അൻഷിതയും ബിഗ് ബോസ് താരം രമ്യയും തമ്മിലാണ് അടിയും തർക്കവും നടന്നത്.
അൻഷിതയും സഹായി എലീന പടിക്കലും ചേർന്ന് തയ്യാറാക്കിയ സാമ്പാറിൽ രമ്യയും സഹായി തങ്കച്ചനും ചേർന്ന് ഉപ്പ് കലർത്തിയെന്ന് ആരോപിച്ചാണ് വഴക്ക് തുടങ്ങിയത്.
ഇരു ടീമുകളും ഈ വിഷയത്തിൽ തർക്കിക്കുകയും പകരം വീട്ടൽ എന്നോണം അൻഷിത രമ്യയുടെ ദേഹത്തും ഉപ്പ് എറിയുകയുമായിരുന്നു. അൻഷിത ഉപ്പെറിയുമ്പോൾ രമ്യ ഒഴിഞ്ഞുമാറുന്നതും വീഡിയോയിൽ കാണാം.
കുക്ക് വിത്ത് കോമഡി ടീം പുറത്തുവിട്ട വീഡിയോയിൽ അൻഷിതയുടെ സാമ്പാറിൽ തങ്കച്ചൻ ഉപ്പ് വിതറുന്നതും കാണിക്കുന്നുണ്ട്. തങ്കച്ചൻ ചെയ്ത പ്രവൃത്തിക്ക് രമ്യയോട് അൻഷിത മോശമായി പെരുമാറിയെന്നാണ് വീഡിയോ കണ്ടവരെല്ലാം കുറിക്കുന്നത്.
ദേഹത്ത് ഉപ്പ് കുടഞ്ഞ അൻഷിതയുടെ പ്രവൃത്തി മോശമായിപ്പോയിയെന്നും ആരാധകർ കുറിച്ചു. ചങ്ക്സ് എന്ന സിനിമയിൽ ജോളി മിസ് എന്ന കഥാപാത്രമായെത്തി ഏറെ ശ്രദ്ധ നേടിയ താരമാണ് നടി രമ്യ.
തിരുവനന്തപുരം സ്വദേശിയായ താരം മോഡലിങ്, അവതാരക, ഡാൻസർ തുടങ്ങിയ രംഗങ്ങളിലും സജീവമാണ്. ഒരേ മുഖം എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത്.
ശേഷം എട്ടോളം സിനിമളുടെ ഭാഗമായിട്ടുണ്ട്. ഹാദിയ, ചങ്ക്സ്, ഇര, സൺഡേഹോളിഡേ, മാസ്റ്റര്‍പീസ്, മാഫിഡോണ, പൊറിഞ്ചു മറിയം ജോസ് ഇവയാണ് രമ്യ അഭിനയിച്ച സിനിമകള്‍.
ഒരു വാതിൽകോട്ടൈ, അജിത് ഫ്രാം അർപ്പുകോട്ടൈ തുടങ്ങിയവയാണ് തമിഴിൽ അഭിനയിച്ച ചിത്രങ്ങള്‍. കൂടെവിടെ സീരിയലിൽ സൂര്യ കൈമൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അൻഷിത കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളിൽ ഒന്നാണ് ‘കൂടെവിടെ’.കബനി എന്ന സീരിയലാണ് അൻഷിതയെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. ഇപ്പോൾ, കൂടെവിടെയിലെ അൻഷിതയുടെ കഥാപാത്രത്തിനും ഏറെ ആരാധകരുണ്ട്.
അൻഷിതയ്ക്ക് മാത്രമല്ല, സീരിയലിൽ ഋഷി എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിപിൻ ജോസിനും വലിയ പ്രേക്ഷകപിന്തുണയുണ്ട്. സൂര്യ, ഋഷി ജോഡികൾക്ക് സോഷ്യൽ മീഡിയയിൽ പ്രത്യേകം ഫാൻസ് ഗ്രൂപ്പുകൾ വരെയുണ്ട്. ആരാധകർ സ്നേഹത്തോടെ റിഷിയ എന്നാണ് ഇവരെ വിളിക്കുന്നത്.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പണ്ടത്തെ ‘അമ്മ സീരിയൽ മുതൽ ഇപ്പോഴത്തെ ചന്ദ്രകയിൽ അലിയുന്ന ചന്ദ്രകാന്തം വരെയുള്ള ഒട്ടുമിക്ക സീരിയലുകളിലും എന്റെ അമ്മയെ കണ്ടോ.????? അച്ഛനെ കണ്ടോ.???...
സീരിയൽ തുടങ്ങിയ കാലം മുതൽക്കേ മിക്ക നായികമാരും ഒന്നുകിൽ നന്മമരം, അല്ലങ്കിലും കണ്ണീർ തോരാത്ത നായിക. എന്നാൽ ഇപ്പോഴത്തെ പുതിയ സീരിയലുകളിൽ...