അയ്യപ്പനും കോശിയിലും’ അടിയുണ്ടെങ്കിലും അതിന് പിന്നിലെ ജീവിതങ്ങളാണ് ജനം ഇന്നും ചർച്ച ചെയ്യുന്നത്, എനിക്കു കൂടുതൽ ഇഷ്ടം നാടൻ വേഷങ്ങളാണ്; ബിജു മേനോൻ!

മലയാളികളുടെ പ്രിയ നടനാണ് ബിജു മേനോൻ .ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരം മലയാളികൾക്ക് സമ്മാനിച്ചത്. ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന ചിത്രമാണ് ബിജു മോനോന്റേതായി റിലീസിന് ഒരുങ്ങുന്നു ചിത്രം.തന്നെ തേടിവരുന്ന അടിപ്പടങ്ങളേക്കാൾ നാടൻ വേഷങ്ങൾ ആണ് ഇഷ്ടമെന്ന് നടൻ ബിജു മേനോൻ. നാലും അഞ്ചും അടികളുള്ള കഥകളാണ് തേടിവരുന്നത്, ശരീരപ്രകൃതം കൊണ്ടാകാം സിനിമയിൽ തല്ലുന്ന നായകനായതെന്നും നടൻ പറഞ്ഞു. ‘ഒരു തെക്കന്‍ തല്ല് കേസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
‘അയ്യപ്പനും കോശിയിലും’ അടിയുണ്ടെങ്കിലും അതിന് പിന്നിലെ ജീവിതങ്ങളാണ് ജനം ഇന്നും ചർച്ച ചെയ്യുന്നത്, നാടൻ വേഷങ്ങൾ ചെയ്യാനാണ് ഇഷ്ടം എന്നും നടൻ പറഞ്ഞു. ‘എന്റെ ശരീര പ്രകൃതിയായിരിക്കും അതിനു കാരണം. നാലും അഞ്ചും അടികളുള്ള കഥകളാണ് എന്നെ തേടിവരുന്നത്. എന്തോ എനിക്കതിലൊന്നും വലിയ താൽപര്യം തോന്നാറില്ല. എനിക്കു കൂടുതൽ ഇഷ്ടം നാടൻ വേഷങ്ങളാണ്. സിനിമാ നടനായി എന്നതൊഴിച്ചാൽ ഞാൻ തീർത്തും സാധാരണക്കാരനാണ്. അയ്യപ്പനും കോശിയിലും അടിയുണ്ടെങ്കിലും അതിനു പിന്നിൽ ചില ജീവിതങ്ങളും അവരുടെ കഥകളും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇപ്പോഴും ജനം അതെപ്പറ്റി സംസാരിക്കുന്നത്,’ ബിജു മേനോൻ പറഞ്ഞു.
ജി ആര് ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന ചെറുകഥയെ ആസ്പദമാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു തെക്കന്‍ തല്ല് കേസ്’. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അഞ്ചുതെങ്ങ് തീരദേശപശ്ചാത്തലത്തിലാണ് തെക്കന്‍ തല്ലുകേസ് അവതരിപ്പിക്കുന്നത്. പത്മപ്രിയ നായികയാവുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന് മാത്യുവും നിമിഷ സജയനും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന് ആണ്. മനോജ് കണ്ണോത്ത് ആണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
പ്രേക്ഷകർക്കേറെ പ്രിയങ്കരി ആയ നടിയാണ് ലിജോമോൾ. ഇതിനോടകം തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളിലൂടെ ലിജോമോൾ അമ്പരപ്പിച്ചിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അപൂർവമായേ ലിജോ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
ആട്ടവും, പാട്ടുമൊക്കെയായി യു.കെ.ഓക്കേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം. മെയ് ഇരുപത്തിമൂന്നിന്...